രാജേഷ് തില്ലങ്കേരി
കൊച്ചി: കൂട്ടായ്മയാണ് ഓരോ സമൂഹത്തിന്റെയും കരുത്തും, ഊർജ്ജവും. പുതിയ മാതൃകകൾ രചിക്കാനുള്ള ചിന്തകൾ കൂട്ടായ്മയിൽ നിന്നാണ് ഉരുത്തിരിയാറ്. അംഗബലത്തിനപ്പുറം മാനസികമായ ഐക്യവും ഉന്നതമായ നേതൃത്വവുമാണ് സംഘടനകളെ ശക്തിപ്പെടുത്തുക. ഐക്യത്തിന്റെ പുതിയ പുതിയ മാതൃക രചിക്കുകയാണ് ക്രിസ്റ്റ്യൻ ബിസിനസ് ഫോറവും ജോസ് എട്ടുപറയിൽ എന്ന വ്യവസായിയുടെ നേതൃപാഠവവു.
വ്യവസായ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മകൾ പലതുണ്ട് കൊച്ചിയിൽ എന്നാൽ പണമുണ്ടാക്കുകയെന്നതാണ് പല സംഘടനകളുടെയും പ്രാഥമിക ലക്ഷ്യം.
ഇത്തരമൊരു സാഹചര്യത്തിലാണ് ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു സംഘടന എന്ന ലക്ഷ്യവുമായി ജോസ് എട്ടുപറയിലിന്റെ നേതൃത്വത്തിൽ കാത്തലിക് ബിസിനസ് ഫോറം എന്ന സംഘടന രൂപീകൃതമാവുന്നത്.
കത്തോലിക്കരായ വ്യാപാരി വ്യവസായി ഗ്രൂപ്പ് എന്നതായിരുന്നു ലക്ഷ്യം. പിന്നീട് അത് ക്രിസ്റ്റ്യൻ ബിസിനസ് ഫോറം എന്ന നിലയിലേക്ക് മാറി. സംഘടനയെ കൂറച്ചുകൂടി വിപുലപ്പെടുത്തുകയായിരുന്നു ഇതിലൂടെ ജോസ് എട്ടുപറയിൽ ലക്ഷ്യമിട്ടത്. ഇന്ന് കൊച്ചിയിലെ ക്രിസ്ത്യാനികളായ വ്യവസായികളുടെ ഏറ്റവും കരുത്തുറ്റ സംഘടനയാക്കി ക്രിസ്റ്റ്യൻ ബിസിനസ് ഫോറത്തെ മാറ്റിയെടുക്കാൻ ജോസ് എട്ടുപറയിലിന്റെ നിരന്തരമായ ഇടപെടലും നിതാന്ത ജാഗ്രതയും സഹായകമായി.
സംഘടനയെ കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനായി തന്റെ നാല് പതിറ്റാണ്ടുകാലത്തെ സംഘടനാ പാഠവം അദ്ദേഹം ഉപയോഗിച്ചു. പ്രഗൽഭ വ്യക്തിത്വങ്ങളുമായുള്ള ബന്ധമാണ് സംഘടനയെ ശക്തിപ്പെടുത്താൻ സഹായിക്കുന്നത്. പ്രതിമാസ പരിപാടികൾ സംഘടിപ്പിച്ചാണ് അംഗങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നത്. ആരിൽ നിന്നും പണം പിരിക്കാതെ എങ്ങിനെ സംഘടനയെ ചലിപ്പിക്കാമെന്ന് ബോധ്യപ്പെടുത്താൻ ക്രിസ്റ്റ്യൻ ബിസിനസ് ഫോറത്തിന്റെ പ്രവർത്തനത്തിലൂടെ അംഗങ്ങൾക്ക് ബോധ്യമായി, എല്ലാമാസവും ഒരു ഡിന്നർ മീറ്റിംഗ് നടത്തുകയാണ് രീതി. ഈ മീറ്റിംഗിൽ ഒരു പ്രമുഖ വ്യവസായിയെ മുഖ്യതിഥിയായി പങ്കെടുപ്പിക്കും. വ്യവസായ ലോകത്ത് അദ്ദേഹം കൈവരിച്ച ജീവിത വിജയം അംഗങ്ങളുമായി പങ്കുവയ്ക്കുന്ന പരിപാടിയാണ് ഇതിൽ ഏറ്റവും ആകർഷകമെന്ന് സംഘടനയുടെ ജന.സെക്രട്ടറിയായ ജോസ് എട്ടുപറയിൽ പറയുന്നു.
ജോയ് ആലുക്കാസായിരുന്നു ഈ പരിപാടിയിൽ അദ്യം എത്തിയത്. പരമ്പരാഗതമായി സ്വർണ വ്യാപാരികളായിരുന്ന ആലുക്കയെ ഒരു ബ്രാന്റായി വളർത്തിയെടുത്ത അനുഭവും പ്രയത്നവുമാണ് ആ മീറ്റിൽ ജോയ് ആലുക്ക പങ്കുവച്ചത്. പിന്നീട് കിറ്റക്സ് എം ഡി സാബു എം ജേക്കബ്ബ്, കിറ്റക്സ് അന്ന അലുമിനിയം കമ്പനികളുടെ വളർച്ചയെയും ബ്രാന്റിംഗ് രീതികളെയും കുറിച്ച് സംസാരിച്ചു.
കേരളത്തിൽ നിന്നും വളർന്ന മറ്റൊരു പ്രമുഖ ഗ്രൂപ്പായ കല്യാൺ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ പട്ടാഭി രാമൻ, ലേബർ ഇന്ത്യാ ഗ്രൂപ്പിന്റെ ചെയർമാൻ ജോർജ്ജ് കുളങ്ങര, കാസിനോ ഹോട്ടൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ, ജോസ് ഡൊമനിക്, അർജ്ജുന എക്സ്പോർട്ടിംഗ് കമ്പനി ഉടമ, ഡേവിസ് ചിറമ്മൽ തുടങ്ങി വിവിധ വ്യവസായികൾ ക്രിസ്റ്റ്യൻ ബിസിനസ് ഫോറത്തിൽ അതിഥികളായെത്തി.
ഇതിൽ ഏറ്റവും ശ്രേദ്ധേയനായ വ്യക്തിത്വം ലുലു ഗ്രൂപ്പിന്റെ ചെയർമാൻ പത്മശ്രീ എം എ യൂസഫലിയായിരുന്നു. എം എ യൂസസഫലിയെ സംഘടനയുടെ വെമ്പിനാറിൽ എത്തിക്കാനുള്ള ശ്രമങ്ങൾക്ക് നല്ല സ്വീകാര്യതയാണ് കിട്ടിയത്. വളരെ നിറഞ്ഞ് മനസോടെ എം എ യൂസഫലി വെമ്പിനാറിൽ പങ്കെടുക്കുകയും, അംഗങ്ങളുമായി സംവദിക്കാനും സമയം കണ്ടെത്തിയത് സംഘടനയുടെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകുന്നതായിരുന്നു എന്ന് ജോസ് എട്ടുപറയിൽ അഭിപ്രായപ്പെട്ടു.
സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയെന്ന നിലയിൽ ജോസ് എട്ടുപറയിൽ ഏറെ ശ്രദ്ധേയനാണ്. 2015 ൽ ആരംഭിച്ച പ്രസ്ഥാനം ഇന്ന് 650 ൽ പരം അംഗങ്ങളുള്ള സംഘടനയായി മാറിക്കഴിഞ്ഞു. കോവിഡ് വ്യാപനത്തെ തുടർന്ന് ഡിന്നർ മീറ്റുകൾ നടക്കുന്നില്ലെങ്കിലും വെബിനാറും സൂംമീറ്റിംഗുകളും കൃത്യമായി നടത്തിപ്പോവുന്നുണ്ട്. ആരിൽ നിന്നും ഒരു തരത്തിലുമുള്ള സംഭാവനയോ, വരിസംഖ്യയോ ഒന്നും സ്വീകരിക്കാതെയാണ് ക്രിസ്റ്റിയൻ ബിസിനസ് ഫോറം പ്രവർത്തിക്കുന്നതെന്ന് ജോസ് എട്ടുപറയിൽ വ്യക്തമാക്കുന്നു.
വാട്സ് ആപ്പ് ഗ്രൂപ്പിലൂടെയാണ് എല്ലാ അംഗങ്ങളുമായും നിരന്തര സമ്പർക്കം പുലർത്തുന്നത്. സംഘടനാ കാര്യങ്ങളും, വ്യവസായ വാർത്തകളും മറ്റുമല്ലാത്ത ഒന്നും ഈ വാട്സ് ആപ്പ് ഗ്രൂപ്പിൽ വരാൻ പാടില്ലെന്ന് പ്രത്യേകം നിഷ്‌കർഷയുണ്ട്. എല്ലാ ദിവസവും രാവിലെ ഏഴിന് വാട്സ് ആപ്പ് ഗ്രൂപ്പ് ചെക്കു ചെയ്യും. രാഷ്ട്രീയമോ, വംശീയമോ ആയ ഒന്നും ഗ്രൂപ്പ് ചർച്ച ചെയ്യാൻ പാടില്ലെന്ന് സംഘടനാ തീരുമാനമാണ്. അത് കൃത്യമായി പാലിക്കാൻ അംഗങ്ങൾ തയ്യാറാവുന്നുണ്ട്.
അംഗങ്ങൾക്ക് പരസ്പരം സഹായകമാവുകയെന്നതാണ് സംഘടനയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. പ്രഗൽഭ വ്യവസായികളുടെ വിജയകഥകൾ എല്ലാ അംഗങ്ങൾക്കും വിജ്ഞാനപ്രദമാവുന്നുണ്ടെന്നതിനാൽ അത്തരം മീറ്റുകൾ ഗുണകരമാണെന്ന് അംഗങ്ങളും വിലയിരുത്തുന്നുണ്ട്.
കുട്ടനാട്ടിൽ നിന്നും നാല് പതിറ്റാണ്ടു മുൻപാണ് ജോസ് എട്ടുപറയിൽ വ്യവസായ നഗരമായ കൊച്ചിയിലെത്തിയത്. കൊമേഴ്സിൽ ബിരുദം നേടി. കുടുംബ ബിസിനസ് ഏറ്റെടുക്കാം, അല്ലെങ്കിൽ മറ്റൊരു ബസിനസ് ആരംഭിക്കാം, ഫ്രൂട്ട് ആന്റ് വെജിറ്റബിൾ പ്രൊസസിംഗ് രംഗത്ത് പ്രവർത്തിക്കാം. എന്നാൽ അതൊന്നും ജോസ് എട്ടുപറയിലിനെ ആകർഷിച്ചില്ല. മലയാളികൾക്ക് അത്രയൊന്നും പരിചിതമല്ലാത്ത മേഖലയിലേക്കായിരുന്നു ജോസ് എട്ടുപറയിലിന്റെ യാത്രകൾ. ജനീവയിൽ ജിഎടിടി നടത്തുന്ന എക്സ്പോർട്ട് കോഴ്സും, ജപ്പാനിൽ നടന്ന ടോപ് മാനേജ്മെന്റ് സെമിനാറും ജോസ് എട്ടുപറയിൽ എന്ന വ്യവസായിയുടെ എക്സ്പോർട്ടിംഗ് വിജ്ഞാനത്തെ വിപുലപ്പെടുത്തി. ഗ്ലോബൽ ട്രേഡിംഗ് രംഗത്താണ് ആ യാത്രകൾ എത്തിനിന്നത്. പരമ്പരാഗതമായി വ്യവസായികൾ സഞ്ചരിച്ച വഴിയൊന്നുമായിരുന്നില്ല ജോസ് എട്ടുപറയിൽ വ്യവസായത്തിൽ തെരഞ്ഞെടുത്തിരുന്നത്. ഗ്ലോബൽ ട്രേഡിംഗിലേക്ക് പ്രവേശിച്ചു. എക്സ്പോർട്ടിംഗ് ബിസിനസിൽ ശ്രദ്ധേയനായി മാറാൻ ജോസ് എട്ടുപറയിലിന് സാധിച്ചു.
തയ്വാനിൽ നിന്നും ബാസിലോണയിലേക്ക് അസംസ്‌കൃത വസ്തുക്കൾ കയറ്റുമതി ചെയ്യുന്ന ഒരു സ്ഥാപനം ആരംഭിച്ചു. കോർപ്പറേറ്റുകൾ അടക്കിവച്ചിരുന്ന ഒരു മേഖലയിലേക്കായിരുന്നു കടന്നുകയറ്റം. കയറ്റുമതിയിൽ അദ്ദേഹം വിജയം നേടി. ഇന്ന് ഇന്ത്യയിൽ അറിയപ്പെടുന്ന വ്യവസായിയാണ് ജോസ് എട്ടുപറയിൽ മാറുകയായിരുന്നു. നിലവിൽ ഹാർമണി സ്പൈസസ് ലിമിറ്റഡ് എന്ന പെപ്പർ കയറ്റുമതി എക്സ്പോർട്ടിംഗ് ആന്റ് പ്രൊസസിംഗ് കമ്പനിയുടെ പ്രമോട്ടർ, ഗ്ലോബൽ വേവ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ, ഗ്ലോബൽ ട്രേഡേഴ്സ് ഡൽഹി പാർട്ണർ എന്നീ നിലകളിൽ ബിസി
വ്യവസായ ലോകത്ത് മാത്രം ഒതുങ്ങുന്നതായിരുന്നില്ല ജോസ് എട്ടുപറയിലിന്റെ വ്യക്തിത്വം. സാമൂഹ്യ സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലയിൽ നിറസാന്നിദ്ധ്യമായിമാറാൻ അദ്ദേഹത്തിന് സാധിച്ചു. കൊച്ചിനഗരത്തിന്റെ സ്പന്ദനം അറിയുന്ന സാമൂഹ്യപ്രവർത്തകൻകൂടിയാണ് ജോസ് എട്ടുപറയിൽ. കലാഭവൻ കേരളത്തിലെ ഏറ്റവും പ്രഗൽഭമായ സാംസ്‌കാരിക, കലാ പഠന കേന്ദ്രമാണ്. കലാഭവന്റെ മുൻസെക്രട്ടറിയെന്ന നിലയിൽ ജോസ് എട്ടുപറയിൽ നടത്തിയ സേവനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നൈപുണ്യ ഇന്റർ നാഷണലിന്റെ ഫോറം ബോർഡ് അംഗം, ഇന്റോ-അമേരിക്കൻ ചേമ്പർ ഓഫ് കോമേഴ്സ് കേരളാ ചാപ്റ്ററിന്റെ മുൻ ചെയർമാൻ എന്ന നിലയിലും കൊച്ചിൻ പോർട്ട് ട്രസ്റ്റി, കേരള ചേമ്പർ ഓഫ് കൊമേഴ്സ് മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച പരിചയവും ജോസ് എട്ടുപറയിലിന് മുതൽകൂട്ടായുണ്ട്.
കേരളത്തിലെ നിരവധി വ്യവസായ ഗ്രൂപ്പുകളുമായുള്ള , ഇന്റർനാഷണൽ ബിസിനസ് ഗ്രൂപ്പുകളുമായുള്ള ബിസിനസ് ബന്ധങ്ങളും ഒക്കെയായി നല്ല തിരക്കുള്ള ജീവിതത്തിനിടയിലും തനി കുട്ടനാട്ടുകാരനായി ജീവിക്കാൻ ഇഷ്ടപ്പെടുന്നുവെന്നതാണ് ജോസ് എട്ടുപറയിലിനെ വ്യത്യസ്തനാക്കുന്നത്. കൊച്ചി വൈറ്റിലയിൽ സ്ഥിരതാമസക്കാരനാണ് ജോസ് എട്ടുപറയിൽ.
Nice to know that my friend Jose Thomas is striving forward in business Adventure. I hope that he does not lose touch with educational field, especially school education for economically marginalized children. Why don’t you think of starting such a school with the support of Christian business forum? There may be many experienced people willing to provide free professional expertise. I am giving an idea which may be worth attempting. Good luck Jose!
Hello,
Good morning 🙏
Do it…..wonderful idea
Good luck
Thanking you
Baijo paul