കൊച്ചി: സ്വര്‍ണം, ഓയില്‍ തുടങ്ങിയവയെപ്പോലെ ഇക്കഴിഞ്ഞ ഡിസംബര്‍ മുതല്‍ ജലവും വാള്‍ സ്ട്രീറ്റില്‍ ഒരു ഉപഭോഗവസ്തുവായി (കമ്മോഡിറ്റി) ട്രേഡ് ചെയ്യപ്പെട്ടു തുടങ്ങിയത് മറക്കരുതെന്ന് പ്രശസ്ത ആര്‍ക്കിടെക്റ്റും അമേരിക്കയിലെ വിസ്‌കോണ്‍സിന്‍-മാഡിസണ്‍ യൂണിവേഴ്സിറ്റിയിലെ ഡോക്ടറല്‍ കാന്‍ഡിഡേറ്റുമായ സിദ്ധാര്‍ത്ഥ് മേനോന്‍ പറഞ്ഞു. ആഗോള ജലദിനം പ്രമാണിച്ച് പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസ് കളമശ്ശേരി എസ് സി എം എസില്‍ സംഘടിപ്പിച്ച ബിയോണ്ട് സ്‌ക്വയര്‍ ഫീറ്റ് പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിവെള്ളത്തിന് ക്ഷാമം നേരിടാന്‍ പോകുന്നു എന്നു തന്നെയാണ് ഇത് സൂചന തരുന്നത്. കാലാവസ്ഥാമാറ്റം, ജനസംഖ്യാ വര്‍ധനവ്, വരള്‍ച്ച, മലിനീകരണം തുടങ്ങി ഒട്ടേറ കാരണങ്ങള്‍ ജലക്ഷാമത്തെ രൂക്ഷമാക്കുന്നു. വരുംകാലങ്ങളില്‍ ജലത്തിന്റെ വില ഒരു ചൂടുള്ള വിഷയമായി നിലനില്‍ക്കുമെന്നു കരുതണമെന്നും ജലത്തിന്റെ മൂല്യം – നിര്‍മിത പരിസ്ഥിതിയിയിലെ ആഗാള അസമത്വങ്ങള്‍ എന്ന വിഷയത്തിലുള്ള തന്റെ പ്രഭാഷണത്തില്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചു.



ലോക പരിസ്ഥിതി, ജല, പാര്‍പ്പിടദിനങ്ങളിലായി സംഘടിപ്പിച്ചു വരുന്ന ബിയോണ്ട് ദി സ്‌ക്വയര്‍ഫീറ്റ് പ്രഭാഷണപരമ്പരയുടെ പതിനെട്ടാമത് പതിപ്പാണ് തിങ്കളാഴ്ച നടന്നത്. അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ വി. സ,ുനില്‍ കുമാര്‍, എസ് സിഎംസ് ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ പ്രമോദ് പി തേവന്നൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here