ഫ്രാൻസിസ് തടത്തിൽ 

 

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ റെസ്റ്റോറന്റുകളുടെ പറുദീസയാണ്  റിഡ്‌ജുവുഡ് സിറ്റി. അവിടെയില്ലാത്ത റസ്റ്റോറന്റുകൾ അപൂർവമാണ്. മിക്കവാറുമുള്ള എല്ലാ രാജ്യങ്ങളിലെ വിവിഭവങ്ങളുമായി അതാത് രാജ്യക്കാരുടെ റെസ്റ്റോറന്റുകളാണ് ഈ നഗരത്തിലങ്ങോളമിങ്ങോളം കാണുക. ഓരോരുത്തരുടെയും നാവിനു രുചിയേറുന്ന ഏതു വിഭവങ്ങളും ഈ നഗരത്തിൽ എത്തിയാൽ തയ്യാറാണ്. 

റിഡ്ജ് വുഡ് നഗരത്തിന്റെ ഹൃദയഭാഗത്ത്, മറ്റു റെസ്റ്റോറന്റ്കൾക്കിടയിൽ തല ഉയർത്തി നിൽക്കുന്ന ഇന്ത്യൻ രുചിക്കൂട്ടുകളുടെ ഒരു കലവറയുണ്ട്. തബല ഫൈൻ ഡൈൻ ഇന്ത്യൻ ക്യൂസീൻ  എന്ന ഈ റെസ്റ്റോറന്റിൽ ഒരിക്കൽ കടന്നു വന്നാൽ പിന്നെ അതൊരു മറക്കാത്ത അനുഭവമായിരിക്കും. രുചിയേറിയ ഉത്തരേന്ത്യൻ- ദക്ഷിണേന്ത്യൻ വിഭവങ്ങളുടെ ഈറ്റില്ലമാണ് ഈ റെസ്റ്റോറന്റ്. ഓരോരുത്തരുടെയും രുചിയുടെ മനമറിഞ്ഞു വിളമ്പുന്നതാണ് തബല ഫൈൻ ഡൈൻ ഇന്ത്യൻ ക്യൂസിന്റെ പ്രത്യേകത.

റെസ്റ്റോറന്റുകളുടെ നഗരത്തിലെ ഈ ഇന്ത്യൻ റെസ്റ്റോറന്റിലെ നിരവധിയായ രുചിഭേദങ്ങൾ അനുഭവിച്ചറിയാൻ രാവിലെ 11 മുതൽ രാത്രി 9.30  തിരക്കോട് തിരക്കാണ്. രുചിക്കൂട്ടുകളുടെ വിശേഷമറിയാൻ അവിടെയെത്തിയാൽ ഇന്ത്യക്കാരേക്കാൾ കൂടുതൽ കാണാൻ കഴിയുക മറ്റു രാജ്യക്കാരെ ആയിരിക്കും. വെള്ളക്കാരുടെ ഒരു വൻ പട തന്നെ സ്ഥിരമായി ഇവിടെ ആഹാരം കഴിക്കാൻ വരാറുണ്ട്. അതിന്റെ രഹസ്യമാരാഞ്ഞപ്പോഴാണ് അടുക്കള മുതൽ ഫ്രന്റ് ഓഫീസ് വരെയുള്ള ജീവനക്കാരുടെ മാഹാത്മ്യമറിഞ്ഞത്.

അവിടെയെത്തുന്ന ഓരോ കസ്റ്റമേഴ്സിനെയും വരവേൽക്കുന്നത് നിറ പുഞ്ചിരിയോടെ സ്വാഗതമരുളുന്ന ജീവനക്കാരെയായിരിക്കും. അതിഥികളെ പ്രധാന വാതിൽ മുതൽ അവരുടെ ഇരിപ്പിടത്തിൽ  വരെ ആനയിക്കുന്ന ജീവനക്കാർ സ്വന്തം കുടുംബാംഗംങ്ങളെ എന്നപോലെ കുശലാന്വേക്ഷണം നടത്തി ഒരു വെൽകം ഡ്രിങ്ക് നൽകിയയായിരിക്കും സ്വീകരിക്കുക. അതിനു ശേഷമായിരിക്കും കസ്റ്റമേഴ്സിൽ നിന്ന് ഓർഡർ സ്വീകരിക്കുക.

തബല റെസ്റ്റോറന്റിലെ കസ്റ്റമേഴ്സിൽ അധികവും വെള്ളക്കാരാണ്. അവരിൽ ചിലർക്ക് അധികം എരിവും മറ്റു മസാലകളും അത്ര താങ്ങാൻ പറ്റില്ല. എന്നാൽ അപൂർവ്വം ചില വെള്ളക്കാർക്ക് നല്ല എരിവും മസാലയും പുളിയുമൊക്ക ഇഷ്ടവുമാണ്. തബല റെസ്റ്റോറന്റിൽ എത്തുന്ന കസ്റ്റമേഴ്സിന് അവർ തെരഞ്ഞെടുക്കുന്ന വിഭവങ്ങളുടെ എരുവ്, പുളി, മസാല എന്നിവ കസ്റ്റമേഴ്സിന് താങ്ങാവുന്ന തരത്തിൽ മനസ്സറിഞ്ഞാണ് വിളമ്പുക. കസ്റ്റമേഴ്‌സ്  കണ്ടെത്തുന്ന വിഭവങ്ങളുടെ എരിവ്, പുളി, മസാല എന്നിവയുടെ തോത് അവരെ പറഞ്ഞു മനസിലാക്കുന്ന ജീവനക്കാർ അവരുടെ പരിധിക്ക് ആനുപാതികമായി മാത്രമേ വിളമ്പാറുള്ളു. 

വളരെയധികം എരിവും പുളിയും മസാലയും താൽപ്പര്യമുള്ളവർക്ക് റ്റൂ ഹൈ എന്ന റേഞ്ചിലും അധികം എരിവും പുളിയും മസാലയും താൽപ്പര്യമുള്ളവർക്ക്  ഹൈ റേഞ്ചിലും താരതമ്യേന കുറച്ച് എരിവും പുളിയും മസാലയും താൽപ്പര്യമുള്ളവർക്ക് മീഡിയം റേഞ്ചിലും വളരെ കുറച്ച് എരിവും പുളിയും മസാലയും താൽപ്പര്യമുള്ളവർക്ക് ലോ റേഞ്ചിലും വിഭവങ്ങൾ തയ്യാറാക്കിയാണ് നൽകുക. എരിവും പുളിയും മസാലയും ഒട്ടും താങ്ങാൻ പറ്റാത്തവരോട് അത്തരം വിഭവങ്ങൾ ഒഴിവാക്കാനും അവർക്ക് ഉചിതമായവ നിർദ്ദേശിക്കാനും ജീവനക്കാർ മുൻതൂക്കം നൽകുന്നതുമാണ് അവരുടെ മറ്റൊരു പ്രത്യേകത.

ഒരിക്കൽ ഈ റസ്റ്റോറന്റിൽ എത്തുന്നവർ വൈകാതെ തന്നെ തബല റെസ്റ്റോറന്റിലെ രുചി തേടി മടങ്ങിയെത്തും. ചിലർ ഭക്ഷണത്തിനെത്തിയാൽ ഒരാഴ്ചത്തേക്കുള്ള ഭക്ഷണം പാർസൽ ആയും കൊണ്ടുപോകാറുണ്ട്. മറ്റു ചിലർ സ്ഥിരമായി ടേക്ക് ഔട്ട് ഓർഡർ വഴിയും സ്ഥിരമായി ഇവിടെ നിന്നും ഭക്ഷണം കൊണ്ടുപോകാറുണ്ട്. ടേക്ക് ഓർഡർ നൽകുന്നവർക്ക് നേരിട്ടും ഡെലിവറി ആവശ്യമുളവർക്ക് ഡോർ ഡാഷ്, ഊബർ എന്നിവ വഴിയും ഓർഡർ സ്വീകരിക്കാം. 

തബല റെസ്റ്റോറന്റിലെ എല്ലാ വിഭവങ്ങളുടെയും ഓർഡറുകൾ തങ്ങളുടെ  വെബ് സൈറ്റ് വഴി നേരിട്ട് സ്വീകരിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. കസ്റ്റമേഴ്സിന് അവരവരുടെ രുചിക്കനുസൃതമായി ഇഷ്ട്ട വിഭവങ്ങൾ (ഹൈ, മീഡിയം, ലോ) ഏതു റേഞ്ചിൽ വേണമെങ്കിലും അവരുടെ പുതിയ വെബ് സൈറ്റ് വഴി  ഓർഡർ നൽകാനാവും. ഏതെങ്കിലും മസാലകൾ നട്സുകൾ, തുടങ്ങിയ ഏതെങ്കിലും ഭക്ഷ്യ വസ്തുക്കൾക്ക് അലെർജിയുണ്ടെങ്കിൽ അവ കൃത്യമായി രേഖപ്പെടുത്താനുള്ള ഒരു കമെന്റ് ബോക്‌സും വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.  പേയ്‌മെന്റും വെബ്സൈറ്റിലൂടെ തന്നെ നടത്താവുന്നതാണ്. ആപ്പിൾ പേ, ഗൂഗിൾ പേ, പേ പാൽ എന്നിവയ്ക്കു പുറമെ എല്ലാവിധ ക്രെഡിറ്റ് കാർഡുകളും ഇവർ സ്വീകരിക്കുന്നതാണ്. പിക്ക് ആപ്പ് സമയത്ത് സ്റ്റോറിൽ പേ ചെയ്യാനും കഴിയും.

വെജിറ്ററിയൻ , നോൺ വെജിറ്ററിയൻ വിഭാഗങ്ങളിലായി വിവിധ അപ്പറ്റയിസ്റുകൾ, ചിക്കൻ, ലാംബ്, ഫിഷ് എന്നിവകൊണ്ടുള്ള  വിവിധയിനം തന്തൂരി വിവിഭവങ്ങൾ, മംഗോ ലെസി, മസാല ചായ്,ഉൾപ്പെടെ ഇന്ത്യൻ സ്പെഷ്യൽ ബീവറേജസുകൾ, വിവിധയിനം  ലാംബ്/ ഗോട്ട് എൻട്രീസ്, 15 ലധികം ചിക്കൻ എൻട്രീസ്, നിരവധി വെജിറ്റബിൾ എൻട്രീസ്, നാടൻ മീൻ കറി  ഉൾപ്പെടെ വിവിധയിനം സീഫുഡ് ഇനങ്ങൾ,വിവിധ തരത്തിലുള്ള ബിരിയാണി, പത്തിലേറെ തരത്തിലുള്ള തന്തൂരി/ നാൻ റൊട്ടികൾ, വിവിധ തരത്തിലുള്ള ലഞ്ച് – ഡിന്നർ കോമ്പോകൾ, ഇന്ത്യൻ സ്പെഷ്യൽ ഡെസേർട്ട് തുടങ്ങി വായിൽ കൊതിയൂറുന്ന  നൂറുകണക്കിന് വിഭവങ്ങൾ ആണ് രുചിക്കൂട്ടുകളുടെ ഈ കലവറയിൽ കസ്റ്റമേഴ്‌സിനെ കാത്തിരിക്കുന്നത്. 50 മുതൽ 75 വരെയുള്ള ചെറിയ പാർട്ടികൾ നടത്താനുള്ള സൗകര്യവും ഈ എത്തിനിക്ക് റെസ്റ്റോറെന്റിൽ ഉണ്ട്. 

ഏതാണ്ട് നാലു പതിറ്റാണ്ടു മുൻപ് അമേരിക്കയിലെത്തിയ ജന്മംകൊണ്ട്  തമിഴ്റെ നാട്ടുകാരനായ ആന്ധ്രാ പ്രദേശ് സ്വദേശിയാണ് റെസ്റ്റോറന്റ് ഉടമയായ  ദിവാകര ബാബു. റെസ്റ്റോറന്റ് വ്യവസായ രംഗത്ത് രണ്ട് പതിറ്റാണ്ടുകാലത്തെ അനുഭവ സമ്പത്തുള്ള അദ്ദേഹം ന്യൂജേഴ്‌സി, ന്യൂയോർക്ക് എന്നീ സ്റ്റേറ്റുകൾക്ക് പുറമെ അറ്റ്ലാന്റയിലും റെസ്റ്റോറന്റ് നടത്തിയിട്ടുണ്ട്.

റിഡ്ജ്വുഡ്  നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന തബല ഫൈൻ ഇന്ത്യൻ ക്യൂസീൻ എന്ന ഈ റെസ്റ്റോറന്റിന്റെ മറ്റൊരു പ്രത്യകത ഇവിടുത്തെ പാർക്കിങ്ങ് സൗകര്യമാണ്. ഈ റെസ്റ്റോറന്റ് നഗരത്തിൽ എത്തുന്ന കസ്റ്റമേഴ്സിന് പാർക്ക് ചെയ്യാൻ റിഡ്ജ്വുഡ് സിറ്റി ഒരുക്കിയിട്ടുള്ള 450 കാറുകൾ പാർക്ക് ചെയ്യാൻ സൗകര്യമുള്ള പാർക്കിങ്ങ് ലോട്ട് ഈ റെസ്റ്റോറന്റിന് തൊട്ടുമുൻപിലാണ്. കാർ പാർക്ക് ചെയ്ത് റോഡ് മുറിച്ചുകടന്നാൽ നേരെ ഈ റെസ്റ്റോറന്റിലെത്താം. 

 

അഡ്രസ്:  16-18 S Broad Street Ridgewood, NJ 07450

വെബ്സൈറ്റ്: https://www.tablaridgewood.com/

ഫോൺ: 201-444-4055, 201-444-4011

ഇമെയിൽ: TablaRidgewood@gmail.com

 

 

  •  

LEAVE A REPLY

Please enter your comment!
Please enter your name here