ഹൈദരാബാദിലും വിശാഖപട്ടണത്തും പൈലറ്റ് പദ്ധതി അവതരിപ്പിച്ച ശേഷം പ്രമുഖ മെട്രോകളിലേക്കും ഒന്നാം നിര പട്ടണങ്ങളിലേക്കും വ്യാപിപ്പിക്കുക സഹകരണത്തിന്റെ ലക്ഷ്യം

·
ഒരു കുടക്കീഴില്‍ കാഷ്‌ലെസ് സേവനങ്ങളും തടസമില്ലാത്ത ഔട്ട്‌പേഷ്യന്റ് അനുഭവങ്ങളും പ്രദാനം ചെയ്യുന്നതിനായി ഡോക്ടര്‍മാര്‍, ലബോറട്ടറികള്‍, രോഗനിര്‍ണയ വിദഗ്ദ്ധര്‍, ഫാര്‍മസികള്‍, ഇന്‍ഷൂറന്‍സ് എന്നിവരെ വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്ന മൊബൈല്‍ ആപ് സംവിധാനത്തിലൂടെ സംയോജിപ്പിക്കും.

·
രോഗികളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നു, ഗുണമേന്‍മയും വിശ്വാസ്യതയും ഉറപ്പാക്കുന്നു, ലളിതമായ ഉപയോഗവും സമഗ്ര പിന്തുണയും ഉറപ്പാക്കുന്നു. ഇവയിലൂടെ ഉയര്‍ന്ന നിലയിലുള്ള ഉപഭോക്തൃ സംതൃപ്തി ലഭിക്കും.

·
സ്വാസ് പദ്ധതിക്കു കീഴില്‍ വിപുലമായ ആരോഗ്യ സേവന പ്രൊഫഷണലുകളുടെ ശംൃഖലയുടെ രൂപത്തില്‍ ഡോ. റെഡ്ഡീസിനുള്ള ശക്തിയും ഐഎല്‍ ടെയ്ക് കെയര്‍ ആപ്ലിക്കേഷനിലൂടെ ക്ഷേമ, ഇന്‍ഷൂറന്‍സ് സൗകര്യങ്ങള്‍ നല്‍കുന്ന ഐസിഐസിഐ ലോംബാര്‍ഡിന്റെ സമഗ്ര പദ്ധതിയും ഇവിടെ സംയോജിപ്പിക്കുന്നു.


ഹൈദരാബാദ്, മുംബൈ. 2021 ജൂലൈ 27: ഇന്ത്യയില്‍ ഇത്തരത്തില്‍ ആദ്യമായി കാഷ്‌ലെസ് ഔട്ട്‌പേഷ്യന്റ് സേവന സൗകര്യങ്ങളുടെ പൈലറ്റ് പദ്ധതി അവതരിപ്പിക്കാനായി ഡോ. റെഡ്ഡീസ് ലബോറട്ടറീസിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ സ്വാസ് വെല്‍നെസും ഐസിഐസിഐ ലോംബാര്‍ഡ് ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനിയും സഹകരിക്കുന്നതായി പ്രഖ്യാപിച്ചു.

ഡോ. റെഡ്ഡീസിന്റെ ഡിജിറ്റല്‍ ആരോഗ്യ സേവനമായ സ്വാസിന്റെ അവതരണവും ക്ഷേമ മേഖലയിലേക്കുള്ള ഐസിഐസിഐ ലോംബാര്‍ഡിന്റെ ആഴത്തിലുള്ള കടന്നു വരവുമായിരിക്കും ഇത് അവതരിപ്പിക്കുന്നതിലൂടെ സാധ്യമാകുക. ഡോ. റെഡ്ഡീസിനെ സംബന്ധിച്ച് ഇതിലൂടെ ഔട്ട് പേഷ്യന്റ് സേവനങ്ങളിലെ നാലു പ്രധാന ഘടകങ്ങളായ പത്തോളജി ലാബുകള്‍, രോഗ നിര്‍ണയ സേവനങ്ങള്‍, ഫാര്‍മസികള്‍, ഇന്‍ഷൂറന്‍സ് തുടങ്ങിയവയെ ഒരുമിച്ചു കൊണ്ടു വരാനാകും. ഐസിഐസിഐ ലോംബാര്‍ഡിനെ സംബന്ധിച്ച് തങ്ങളുടെ സമഗ്രമായ ഐഎല്‍ ടെയ്ക്ക് കെയര്‍ ആപ് ആരോഗ്യ അവബോധമുളള വിപുലമായ ഉപഭോക്താക്കളുടെ നിരയിലേക്ക് എത്തിക്കാനാവും.

തുടക്കത്തില്‍ ഹൈദരാബാദ്, വിശാഖപട്ടണം എന്നീ നഗരങ്ങളിലാവും ഈ സേവനങ്ങള്‍ ലഭ്യമാക്കുക. തുടര്‍ന്ന് വരും മാസങ്ങളില്‍ പ്രമുഖ മെട്രോകള്‍, ഒന്നാം നിര പട്ടണങ്ങള്‍ എന്നിവിടങ്ങളിലേക്ക് ഇതു വ്യാപിപ്പിക്കും. പൈലറ്റ് പദ്ധതിയുടെ ഭാഗമായി ഈ സമഗ്ര സേവനങ്ങള്‍ ഐസിഐസിഐ ലോംബാര്‍ഡിന്റെ സവിശേഷ ക്ഷേമ, ഇന്‍ഷൂറന്‍സ് അനുബന്ധ ആപ് ആയ ഐഎല്‍ ടെയ്ക്ക് കെയര്‍ വഴിയാകും ഇതു ലഭ്യമാകുക.

വിപുലമായ ആരോഗ്യ സേവന പ്രൊഫഷണലുകളുടെ ശൃംഖലയുടെ രൂപത്തിലുള്ള സ്വാസിന്റെ അടിസ്ഥാന ശക്തിയും ഐസിഐസിഐ ലോംബാര്‍ഡിന്റെ പ്രതിഷ്ട നേടിയ ഇന്‍ഷൂറന്‍സ്, ക്ഷേമ സേവനങ്ങളും സംയോജിപ്പിക്കുന്നതാണ് ഈ സഹകരണം. വിവിധ സ്‌പെഷലൈസേഷനുകള്‍, വിവിധ സ്ഥലങ്ങള്‍, പത്തോളജി ലാബുകള്‍, രോഗ നിര്‍ണയ കേന്ദ്രങ്ങള്‍, ഫാര്‍മസികള്‍ തുടങ്ങിയവിടങ്ങളില്‍ നിന്ന് രോഗികള്‍ക്ക് കാഷ്‌ലെസ് സേവനം ലഭിക്കും. ഇതോടൊപ്പം ലളിതമായ മൊബൈല്‍ ആപ്പിലൂടെ സമഗ്ര സേവനങ്ങളും എളുപ്പത്തില്‍ ലഭ്യമാകും. നേരിട്ടുള്ളതും ടെലി, വീഡിയോ വഴിയുള്ളതുമായ കണ്‍സള്‍ട്ടേഷനുകള്‍, വീട്ടില്‍ നിന്നു സാമ്പിളുകള്‍ ശേഖരിക്കല്‍, മരുന്നുകള്‍ വിതരണം ചെയ്യല്‍, ഡിജിറ്റലായി ആരോഗ്യ രേഖകള്‍ കൈകാര്യം ചെയ്യല്‍, സമഗ്ര പിന്തുണ, പൂര്‍ണ പരിഹാരം തുടങ്ങിയവ ഇതിലൂടെ അവതരിപ്പിക്കുന്നുണ്ട്.

ഇപ്പോഴത്തെ മഹാമാരി ഡിജിറ്റല്‍ ആരോഗ്യ സേവനങ്ങളുടെ പ്രാധാന്യം ശക്തമായി ഉറപ്പിക്കുകയാണെന്ന് ഡോ. റെഡ്ഡീസിന്റെ ബ്രാന്‍ഡഡ് മാര്‍ക്കറ്റ്‌സ് (ഇന്ത്യ ആന്റ് എമര്‍ജിങ് മാര്‍ക്കറ്റ്‌സ്) ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ എം വി രമണ പറഞ്ഞു. ടെലിമെഡിസിന്‍ അടുത്ത കാലത്ത് ഇന്ത്യയില്‍ ആവേഗം നേടിയിട്ടുണ്ടെങ്കിലും സമഗ്രവും വിശ്വസനീയവുമായ ഉയര്‍ന്ന ഗുണമേന്‍മയുള്ളതും ഉപഭോക്താക്കളുടെ ആശങ്കകള്‍ പരിഹരിക്കുന്ന അനുഭവങ്ങള്‍ നല്‍കുന്നതുമായ ഔട്ട് പേഷ്യന്റ് സേവനത്തിനുള്ള ആവശ്യം ഉയര്‍ന്നു വരികയാണ്. വിശ്വാസ്യത, സേവനങ്ങള്‍ നേടല്‍, ഉയര്‍ന്ന ചെലവ്, കയ്യില്‍ നിന്നല്ലാതെയുള്ള ചെലവുകള്‍, പണമടക്കല്‍ നടപടിക്രമങ്ങള്‍, വിവിധ മേഖലകളിലൂടെ കടന്നു പോകുന്നതിലുള്ള ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉപഭോക്താക്കള്‍ നേരിട്ടു വരുന്നുണ്ട്. ശ്വാസം എന്ന അര്‍ത്ഥമുള്ള സ്വാസ് എന്ന തങ്ങളുടെ നീക്കത്തിലൂടെ പരമ്പരാഗതി ഫാര്‍മസ്യൂട്ടിക്കല്‍ അനുഭവങ്ങള്‍ക്കും അപ്പുറത്തേക്കു പോയി അതീതമായ സൗകര്യങ്ങളും സമഗ്രവും അതേ സമയം ലളിതവുമായ ആരോഗ്യ ക്ഷേമ സേവനങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്. അുഭവ സമ്പത്തുള്ള പങ്കാളിയായ ഐസിഐസിഐ ലോംബാര്‍ഡുമായി ചേര്‍ന്ന് സ്വാസിന്റെ പൈലറ്റ് ആരംഭിക്കാന്‍ തങ്ങള്‍ക്ക് ആഹ്ലാദമുണ്ട്. പൈലറ്റിനു ശേഷം വിവിധ പങ്കാളികളുമൊത്ത് തങ്ങളുടെ സ്വാസ് ഡിജിറ്റല്‍ സംവിധാനം ഉപയോഗിക്കുവാനാണ് ലക്ഷ്യമിടുന്നത്. മികച്ച ആരോഗ്യത്തിന് കാത്തിരിക്കാനാവില്ല എന്ന തങ്ങളുടെ ബ്രാന്‍ഡിന്റെ വിശ്വാസമനുസരിച്ച് ഗുണമേന്‍മയുള്ളതും വിശ്വാസ്യതയുള്ളതുമായ യഥാര്‍ത്ഥ രീതിയില്‍ രോഗികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന സംവിധാനമാണ് സ്വാസിലൂടെ തങ്ങള്‍ കാണുന്നത്. ഇത് എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതും ഉന്നതമായ നേട്ടങ്ങള്‍ നല്‍കുന്ന രീതിയില്‍ സമഗ്ര പിന്തുണ നല്‍കുന്നതുമായിരിക്കും. ആരോഗ്യ, ക്ഷേമ മേഖലകളിലേക്ക് കൂടുതല്‍ വികസിച്ച് ആരോഗ്യ സേവന സംവിധാനത്തെ മുഴുവന്‍ ഉള്‍പ്പെടുത്താന്‍ സ്വാസിനു കഴിയുമെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ ബ്രാന്‍ഡിന്റെ ധാര്‍മികതയായ ‘നിഭയെ വാദേ’ പ്രദര്‍ശിപ്പിച്ചു കൊണ്ട് ഉപഭോക്താക്കള്‍ക്ക് തങ്ങളുമായുള്ള ബന്ധത്തില്‍ മുഴുവന്‍ മൂല്യം നല്‍കാന്‍ തങ്ങള്‍ തുടര്‍ച്ചയായി ശ്രമിക്കുകയാണെന്ന് ഐസിഐസിഐ ലോംബാര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അലോക് അഗര്‍വാള്‍ പറഞ്ഞു. ആരോഗ്യ ഇന്‍ഷൂറന്‍സ് ഉപഭോക്താക്കളെ സംബന്ധിച്ച് ഇത് വേഗത്തില്‍ ക്ലെയിമുകള്‍ പരിഹരിച്ചു നല്‍കുകയെന്നതു മാത്രമല്ല. ആരോഗ്യത്തോടും ഫിറ്റ് ആയും തുടരാനുള്ള യാത്രയില്‍ അവരെ ചേര്‍ത്തു പിടിച്ചു കൊണ്ട് ഇത് കൂടുതല്‍ മുന്നോട്ടു പോകുന്നതു കൂടിയാണ്. ഇങ്ങനെ ചെയ്യാനായി ഐഎല്‍ ടെയ്ക്ക് കെയര്‍ പോലുള്ള സൗകര്യപ്രദമായ സംവിധാനങ്ങള്‍ തങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വിരല്‍ത്തുമ്പില്‍ സ്പര്‍ശനന രഹിതമായ രീതിയില്‍ വിവിധ നേട്ടങ്ങള്‍ ലഭ്യമാക്കുന്ന ക്ഷേമ, ഇന്‍ഷൂറന്‍സ് ലക്ഷ്യങ്ങളോടെയുള്ള സമഗ്രമായ ആപ്പാണിത്. സവിശേഷമായ ഈ നീക്കത്തിനായി ഹൈദരാബാദിലേയും വിശാഖ പട്ടണത്തിലേയും വിപണികളില്‍ തുടക്കം കുറിച്ചു കൊണ്ട് ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായി സഹകരിക്കാന്‍ തങ്ങള്‍ക്ക് ആഹ്ലാദമുണ്ട്. ഇവിടങ്ങളിലുള്ള ഉപഭോക്താക്കള്‍ക്ക് ഡോക്ടറുമായുള്ള കണ്‍സള്‍ട്ടേഷന്‍, രോഗ നിര്‍ണയം, ഫാര്‍മസി സേവനങ്ങള്‍ തുടങ്ങിയവ ഐഎല്‍ ടെയ്ക്ക് കെയര്‍ ആപ്പിലൂടെ സൗകര്യപ്രദമായി നേടാനാവും. ഇതിനു പുറമെ സ്വാസിന്റെ വിപുലമായ ശൃംഖല ഉപഭോക്താക്കള്‍ക്ക് അപാര്യമായ മൂല്യവും നല്‍കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here