കൊച്ചി: ബാംഗ്ലൂരില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പായ ബിയപ്പേഴ്‌സ് രാജ്യത്തെ ആദ്യത്തെ ഹൈബ്രിഡ് ക്ലോത്ത് ഡയപ്പറുകള്‍ വിപണിയിലിറക്കി. ചര്‍മത്തിന് ഹാനികരമല്ലാത്തതും പരിസ്ഥിതിയ്ക്ക് ദോഷകരമല്ലാത്തതും താരതമ്യേന വില കുറഞ്ഞതുമാണ് ബിഡയപ്പേഴ്‌സിന്റെ ഈ ഹൈബ്രിഡ് ക്ലോത്ത് ഡയപ്പറുകളെന്ന് കമ്പനിയുടെ സ്ഥാപകയും സിഇഒയുമായ അമൃത വസ്വാനി പറഞ്ഞു. പേറ്റന്റുള്ള 2-പാര്‍ട് ഹൈബ്രിഡ് സിസ്റ്റത്തിലൂടെ വായുസഞ്ചാരം നടക്കുന്നതു മൂലം തിണര്‍പ്പുകളും ചൊറിഞ്ഞു തടിപ്പും ഉണ്ടാകുന്നില്ല. തുണി കൊണ്ടുണ്ടാക്കിയ കവറുകള്‍ക്കകത്തെ ഡിസ്‌പോസബ്ള്‍ ഇന്‍സെര്‍ട്ട് പാഡുകളാണ് ബിഡയപ്പേഴ്‌സിനെ സാധാരണ ലഭ്യമായ രണ്ടു തരം ഡയപ്പറുകളുടേയും ഗുണങ്ങള്‍ സമ്മേളിപ്പിച്ച് ഹൈബ്രിഡ് ആക്കുന്നത്. കവര്‍ ദിവസേന അലക്കേണ്ട ആവശ്യമില്ലെന്നതും ശ്രദ്ധേയമാണ്. കുഞ്ഞ് അടുത്ത സൈസിലേയ്ക്ക് കടക്കുന്നതു വരെ 1-2 കവര്‍ മതിയാകും. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, ഫസ്റ്റ്‌ക്രൈ തുടങ്ങി 17 പ്രമുഖ ഇ-കോമേഴ്‌സ് സൈറ്റുകളില്‍ ബിഡയപ്പേഴ്‌സ് ലഭ്യമാണ്. ഏതാനും മാസങ്ങള്‍ക്കകം രാജ്യമെങ്ങുമുള്ള പ്രമുഖ ഗ്രോസറി സ്‌റ്റോറുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവിടങ്ങളിലും ഉല്‍പ്പന്നം ലഭ്യമാക്കും.

ആദ്യകുഞ്ഞുണ്ടായതിനെത്തുടര്‍ന്നുള്ളസ്വന്തം അനുഭവത്തില്‍ നിന്നാണ് ഇത്തരമൊരു ഡയപ്പര്‍ വികസിപ്പിച്ചെടുക്കാന്‍ പ്രേരണയായതെന്നും അവര്‍ പറഞ്ഞു. പരിസ്ഥിതിയ്ക്ക് ദോഷകരമായ ഡിസ്‌പോസബ്ള്‍ ഡയപ്പറുകളിലെ പ്ലാസ്റ്റിക്കും രാസവസ്തുക്കളും ഒരു വശത്തും ഓര്‍ഗാനിക് ഡയപ്പറുകളുടെ പൊള്ളുന്ന വില മറുവശത്തും ഭീഷണിയായിരുന്നു. ഈ രണ്ട് ന്യൂനതകളും പരിഹരിച്ചാണ് പുതിയ ഹൈബ്രിഡ് ഡയപ്പറുകള്‍ വികസിപ്പിച്ചെടുത്തത്. വിവരങ്ങള്‍ക്ക് www.bdiapers.in

LEAVE A REPLY

Please enter your comment!
Please enter your name here