ന്യൂ ഡൽഹി : ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സമ്പന്നനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനി 100 ബില്ല്യൺ ഡോളർ ക്ലബ്ബിലേക്ക്. 10,000 കോടി ഡോളർ ആസ്തിയുള്ള ലോകത്തെ അതി സമ്പന്നരുടെ നിരയിലേക്കാണ് അംബാനിയും ഉയരുന്നത്. ബ്ലൂംബെർഗ് ശതോകോടീശ്വര പട്ടിക പ്രകാരം 9290 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി മൂല്യം ഉയർന്നതാണ് ആസ്തി കുതിക്കാൻ കാരണം

വില കുറഞ്ഞ ഗ്രീൻ ഹൈഡ്രജൻ കൂടുതലായി ഉത്പാദിപ്പിക്കാൻ ഉള്ള കമ്പനിയുടെ നീക്കമാണ് ഓഹരി വില ഉയർത്തിയത്. ജിയോയിലൂടെ ടെലികമ്മ്യൂണിക്കേഷൻ രംഗത്ത് വിപ്ലവം സൃഷ്ടിച്ച മുകേഷ് , അംബാനി ഫെയ്‌സ്ബുക്ക് ഉൾപ്പെടെയുള്ള നിക്ഷേപകരുടെ പിന്തുണയോടെ ഈ മേഖല വിപുലീകരിക്കുകയാണ്. ജിയോയുടെ ഫീച്ചർ സ്മാർട്ട്‌ഫോണുകൾ ഉടൻ വിപണിയിൽ എത്തും. ഒപ്പം തന്നെ ഓക്‌സിജൻ, ഹൈഡ്രജൻ ഉത്പാദന രംഗത്തും കമ്പനി കരുത്ത് തെളിയിക്കുംറിലയൻസിന്റെ എണ്ണ ശുദ്ധീകരണ ബിസിനസ് ഓഹരികൾ സ്വന്തമാക്കാൻ സൗദി അരാംകോ എത്തുന്നതോടെ വീണ്ടും ഓഹരി മൂല്യം ഉയർന്നേക്കാം. 25,00 കോടി ഡോളർ വരെ വിലമതിക്കുന്ന ഇടപാടുകൾ നടന്നേക്കാമെന്നാണ് സൂചന.

ലോകത്തെ അതിസമ്പന്നരായ ശതകോടീശ്വരൻമാർക്കൊപ്പം മുൻനിരയിൽ ഉണ്ട് മുകേഷ് അംബാനി. ലോകത്തെ തന്നെ 12-ാമത്തെ വലിയ സമ്പന്നൻ ആണ് അദ്ദേഹം. ലോറിയൽ മേധാവി ഫ്രാങ്കോയിസ് ബെറ്റൻകോട്ട് മേയേഴ്‌സിന്റെ തൊട്ടു പിന്നിലാണ് അദ്ദേഹം. 9290 കോടി ഡോളറാണ് ലോകത്തെ ഏറ്റവും സമ്പന്നയായ ബെറ്റൻകോട്ടിന്റെ ആസ്തി. ഊർജ രംഗത്തെ അംബാനിയുടെ പുതിയ പദ്ധതികൾ കമ്പനിയുടെ മൂല്യം വീണ്ടും ഉയർത്താൻ ഇടയുള്ളതിനാൽ ആദ്യ പത്ത് സമ്പന്നർക്കൊപ്പം അധികം വൈകാതെ തന്നെ മുകേഷ് അംബാനിയും ഇടം പിടിച്ചേക്കും

LEAVE A REPLY

Please enter your comment!
Please enter your name here