രാജ്യത്തിന്റെ പാരമ്പര്യവും പൈതൃകവും വിളിച്ചോതി ദുബായ് എക്‌സ്‌പോയില്‍ ഇന്ത്യന്‍ പവലിയന്‍. ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ മൂന്ന് നിലയുള്ള പവലിയണില്‍ സ്ഥാപിച്ചിരിക്കുന്ന അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിന്റെ മാതൃക ആകര്‍ഷകമാണ്. പവിലിയണിന്റെ ഏറ്റവും മുന്‍വശത്ത് യോഗയും പരിസ്ഥിതിയുമായി ബന്ധപ്പെട്ട ശില്‍പ്പങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്.

ലോകത്തിന്റെ ഏഴ് അത്ഭുതങ്ങളില്‍ ഒന്നായ താജ് മഹലും സ്ഥാനം പിടിച്ചിട്ടുണ്ട്. ഗുജറാത്തിലെ റാണി കി വാവും, കോണാര്‍ക്കിലെ സൂര്യ ക്ഷേത്രവും, കാശി വിശ്വനാഥ ക്ഷേത്രവും പവലിയണിലെ പ്രധാന ആകര്‍ഷണങ്ങളാണ്. ഇന്ത്യയുടെ ഐക്യത്തെ ചൂണ്ടിക്കാട്ടുന്ന ഏകതാ പ്രതിമയുടെ ശില്‍പ്പവും ഇന്ത്യന്‍ പവിലിയണില്‍ സ്ഥാപിച്ചിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുളള എന്‍ബിസിസിയാണ് ദുബായ് എക്സ്പോയില്‍ ഇന്ത്യന്‍ പവിലിയന്‍ നിര്‍മ്മിച്ചത്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിയാണ് പവലിയനില്‍ എന്തൊക്കെ സ്ഥാപിക്കണമെന്നും മറ്റുമുള്ള കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here