കാനഡ: രണ്ടാം പിണറായി സർക്കാരിന് കാനഡയിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ നാഷണൽ ഫെഡറേഷൻ ഓഫ്ജ മലയാളി അസ്സോസിയേഷൻസ്ന ഇൻ കാനഡ ആശംസകൾ അറിയിച്ചു. ജനക്ഷേമ നടപടികളുമായി പുതിയ സർക്കറിന് മുന്നോട്ടു പോകാൻ സാധിക്കട്ടെയെന്നും പ്രവാസി സമൂഹത്തിനു വളരെ പ്രതീക്ഷയാണ് രണ്ടാം പിണറായി സർക്കാരിൽ ഉള്ളതെന്നും NFMA കാനഡ നാഷണൽ പ്രസിഡണ്ടും ലോക കേരളം സഭാംഗവുമായ ശ്രീ കുര്യൻ പ്രക്കാനം പറഞ്ഞു .

പ്രവാസികാര്യങ്ങൾക്കായി ഊന്നൽ നൽകിയുള്ള സർക്കാരിന്റെ തുടര്ഭരണത്തിനു എല്ലാ മലയാളി സംഘടനകളുടെയും പേരിൽ ആശംസകൾ അറിയിക്കുന്നതായി NFMA കാനഡ നാഷണൽ ജനറൽ സെക്രട്ടറി ശ്രീ പ്രസാദ് നായർ, സെക്രട്ടറിമാരായ ജോൺ നൈനാൻ, തോമസ് കുര്യൻ , ജോജി തോമസ്, സജീബ് ബാലൻ,മനോജ് ഇടമന നാഷണൽ ജോയിന്റ് സെക്രട്ടറി എബ്രഹാം ഐസക്ക് . നാഷണൽ ജോയിൻട്രഷറർ സജീബ് കോയ , ജെയ്സൺ ജോസഫ്, ടിനോ വെട്ടം , ബിജു ജോർജ്, ഗിരി ശങ്കർ , എന്നിവർ അറിയിച്ചു

പ്രവാസി സമൂഹത്തിനു കൂടുതൽ ആശ്വാസകരമായ നടപടികൾക്ക് തുടര്ഭരണത്തിനു സാധിക്കട്ടെയെന്നും മഹാമാരിയെ പ്രതിരോധിക്കാനുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കാനഡയിലെ പ്രവാസി സമൂഹം സർക്കാരിന് പൂർണ്ണ പിന്തുണ നൽകുന്നുവെന്നും  നഫ്‌മ കാനഡ നാഷണൽ വൈസ് പ്രസിഡണ്ടുമാരായ ശ്രീ അജു ഫിലിപ്പ് , ശ്രീ സുമൻ കുര്യൻ ,ഡോ സിജു ജോസഫ് എന്നിവർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് രാജശ്രീ നായർ, അനൂപ് എബ്രഹാം ,സിജു സൈമൺ,ജാസ്മിൻ മാത്യു , ജെറി ജോയ് ,ജിനീഷ് കോശി ,അഖിൽ മോഹൻ. ജൂലിയൻ ജോർജ്, മനോജ് കരാത്ത , ഇർഫാത് സയ്ദ്,ഫിലിക്സ് ജെയിംസ്, സന്തോഷ് മേക്കര,സഞ്ജയ് ചരുവിൽ , ജെറിൻ നെറ്റ്‌കാട്ട് , എന്നിവർ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here