കാനഡ : ആൽബെർട്ട പ്രോവിന്സിലെ എഡ്‌മണ്ടൻ സിറ്റിക്കടുത്തുള്ള നോർത്തേൺ ആൽബെർട്ട സിറ്റി ലെയ്ക്കിൽ സൂഹ്രത്തുക്കൾക്കൊപ്പം  ബോട്ടിങ്ങിനിറങ്ങിയ  കാസർഗോഡ് സ്വദേശി ഉവൈസ് മുഹമ്മദ് കാസിം  മുങ്ങി മരിച്ചു .ശനിയാഴ്ച ഉച്ചക്ക് നടന്ന അപകടത്തിൽ കൂടെ തടാകത്തിൽ വീണ കുട്ടികളെ രക്ഷപ്പെടുത്താൻ  ഉവൈസിനും മറ്റുള്ളവർക്കും  കഴിഞ്ഞെങ്കിലും ഉവൈസ് മുങ്ങി പ്പോവുകയായിരുന്നു .

 
റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിന്റെ നേതൃത്വത്തിൽ നടന്ന തിരച്ചിൽ രാത്രിയോടെ നിർത്തിവെക്കുക്കയും ഞാറാഴ്ച പുനഃരാരംഭിക്കുകയും ചെയ്തു 
 
വിവിധ വകുപ്പുകൾ സംയുക്തമായി നടത്തിയ തിരച്ചിലിൽ ഞാറായ്ച്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തി.
കെഎംസിസി കാനഡ യുടെ പ്രവർത്തനങ്ങളിലും സമൂഹത്തിലെ എല്ലാ പൊതുവായ കാര്യങ്ങൾക്കും മുൻപന്തിയിൽ ചുറു ചുറുക്കോടെ ഉണ്ടായിരുന്ന  ഉവൈസിന്റെ  വിയോഗം കുടുംബാംഗങ്ങൾക്കും സൂഹൃത്തുക്കൾക്കും ഇത് വരെ വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല .
മൃദദേഹം തുടർ നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി . 

LEAVE A REPLY

Please enter your comment!
Please enter your name here