ഷാർജ: ഷാർജ പ്രഖ്യാപിച്ച ഗതാഗത പിഴയിലെ പാതി ഇളവു നേടാൻ ആഭ്യന്തര മന്ത്രാലയത്തി​െൻറ ആപ്ലിക്കേഷനിലൂടെയോ ഷാർജയിലെ സഹൽ ഉപകരണങ്ങളിലൂടെയോ സാധിക്കുമെന്ന് അധികൃതർ വ്യക്​തമാക്കി. യു.എ.ഇ ദേശീയ ദിനാഘോഷത്തി​െൻറ ഭാഗമായാണ് ഇളവ് പ്രഖ്യാപിച്ചത്. ഡിസംബർ രണ്ടിന് ആരംഭിച്ച ഇളവ്​ 49 ദിവസം നീളും.

പദ്ധതി അവസാനിക്കുംമുമ്പ് ട്രാഫിക് പിഴ അടച്ച് ഇളവ്​ ഉപയോഗപ്പെടുത്തണമെന്ന് പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു.ഷാർജയിലെ 12 സ്ഥലങ്ങളിൽ സഹൽ ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഗുരുതരമായ നിയമലംഘനങ്ങൾ ഒഴികെ എല്ലാ പിഴകളും കിഴിവിൽ ഉൾപ്പെടുത്തുമെന്ന് ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സഅരി അൽ ഷംസി പറഞ്ഞു.

ഉപഭോക്​തൃ സേവനങ്ങൾ സുഗമമാക്കാൻ ആവശ്യമായ നടപടികൾ ഷാർജ പൊലീസ് സ്വീകരിക്കുമെന്നും ഷംസി പറഞ്ഞു. ഉമ്മുൽഖുവൈൻ, റാസൽ ഖൈമ, അജ്മാൻ, ഫുജൈറ എന്നിവിടങ്ങളിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here