കുവൈത്ത്​ സിറ്റി: കുവൈത്തിൽ വിദേശികൾക്ക്​ കോവിഡ്​ പ്രതിരോധ കുത്തിവെപ്പ്​ ആരംഭിച്ചു. വിദേശികളായ ആരോഗ്യ പ്രവർത്തകർക്ക്​ നേരത്തെ മുതൽ വാക്​സിൻ നൽകിയിരുന്നെങ്കിലും ഇപ്പോൾ പ്രായമായവരും മാറാരോഗമുള്ളവരുമായ വിദേശികളെ കൂടി സ്വീകരിച്ചുതുടങ്ങി.

മിഷ്​രിഫ്​ ഇൻറർനാഷനൽ എക്​സിബിഷൻ സെൻററിലെ കുത്തിവെപ്പ്​ കേന്ദ്രത്തിലാണ്​ വിദേശികളെ കൂടി സ്വീകരിക്കാൻ തുടങ്ങിയത്​. കൂടുതൽ ഡോസ്​ വാക്​സിൻ എത്തിയതോടെ രാജ്യത്ത്​ വാക്​സിനേഷൻ വേഗത്തിലായിട്ടുണ്ട്​. ഒരു ദിവസം 15,000 മുതൽ 20,000 പേർക്ക്​ വരെ കുത്തി​വെപ്പെടുക്കാൻ കഴിയുന്നുണ്ട്​.

മൊബൈൽ യൂനിറ്റുകൾ ഉൾപ്പെടെ 25 വാക്​സിനേഷൻ സെൻററുകളാണ്​ ആരോഗ്യ മന്ത്രാലയം സജ്ജമാക്കിയിട്ടുള്ളത്​. ആരോഗ്യ കാരണങ്ങളാൽ വീട്​ വിട്ട്​ പുറത്തുപോകാൻ കഴിയാത്തവർക്കായാണ്​ മൊബൈൽ വാക്​സിനേഷൻ യൂനിറ്റുകൾ ആരംഭിച്ചത്​.

LEAVE A REPLY

Please enter your comment!
Please enter your name here