റിയാദ്: വിവധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ നിബന്ധനകള്‍. തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ പുതിയ നിബന്ധനകള്‍ പ്രബല്യത്തിലായത്. ഇത് പ്രകാരം യാത്രക്കാരുടെ കൈവശം ാേകവിഡ് നെഗറ്റീവ് പിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. കുട്ടികളടക്കം എല്ലാ പ്രായത്തിലുള്ള യാത്രക്കാര്‍ക്കും പിസിആര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. 72 മണിക്കൂറിനുള്ളിലാണ് കോവിഡ് ടെസ്റ്റ് നടത്തേണ്ടത്.

എല്ലാ അന്തരാഷ്ട്ര യാത്രക്കാരും ഡല്‍ഹി എയര്‍പോര്‍ട്ടിന്റെ വെബ്‌സൈറ്റില്‍ എയര്‍ സുവിധ സത്യവാങ്മൂലം ഓണ്‍ലൈനായി സമര്‍പ്പിക്കണം. പാസ്‌പോര്‍ട്ടിന്റെ ആദ്യ പോജും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. കൂടാതെ ഇതിന്റെ രണ്ട് വീതം പ്രിന്റൗട്ടുകള്‍ കൈയ്യില്‍ സൂക്ഷിക്കുകയും വേണം. ഇത് ഗള്‍ഫിലെ വിമാനത്താവളങ്ങളില്‍ ചെക്ക് ഇന്‍ സമയത്ത് കാണിക്കേണ്ടി വരും.

അതേസമയം എയര്‍ സുവിധ ഫോം പൂരിപ്പിക്കാത്തവരെ വിമാനത്തില്‍ പ്രവേശിപ്പിക്കില്ല. കൂടാതെ ഗള്‍ഫ് മേഖലയിലെ യാത്രക്കാര്‍ കഴിഞ്ഞ 14 ദിവസത്തെ യാത്ര വിവരങ്ങളും ഓണ്‍ലൈനില്‍ നല്‍കണം. ഇന്ത്യയിലെത്തുമ്പോള്‍ അതാത് വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരുമാകണം. പരിശോധന ഫലം നെഗറ്റീവ് ആണെങ്കില്‍ വീടുകളില്‍ 14 ദിവസത്തെ നിര്‍ബന്ധിത നിരീക്ഷണത്തിലിരിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here