മനാമ: തെക്കുപടിഞ്ഞാറന്‍ സൗദിയിലെ ജസാനില്‍ യെമനിലെ ഹൂതി മിലിഷ്യകള്‍ വിക്ഷേപിച്ച മിസൈല്‍ തകര്‍ന്ന് വീണ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു.ജിസാനിലെ അല്‍ ഹരാത്ത് ഗവര്‍ണറേറ്റിലാണ് അപകടം.

യെമനില്‍ നിന്ന് ഹുതികള്‍ സൗദിയെ ലക്ഷ്യമിട്ട് വിക്ഷേപിച്ചതായിരുന്നു മിസൈല്‍. രണ്ട് വീടുകള്‍, ഒരു പലചരക്ക് കട, മൂന്ന് കാര്‍ തുടങ്ങിയക്ക് മിസൈല്‍ വീണ് കേടുപാടുകള്‍ പറ്റി. പരിക്കേറ്റവരില്‍ രണ്ട് പേര്‍ യെമന്‍ സ്വദേശികളും മൂന്നു പേര്‍ സ്വദേശികളുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here