റിയാദ്: ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കുമെന്ന് സൗദി ആരോഗ്യമന്ത്രി തൗഫീഖ് അല്‍ റബീഅ. ജൂലൈ മാസം അവസാനത്തോടെയാവും ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ സംഘടിപ്പിക്കുക. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഇത്തവണ പ്രവേശനം നല്‍കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ഹജ്ജ് സീസണ് മുന്നോടിയായി മക്കയിലും മദീനയിലും ആരോഗ്യ രംഗത്ത് ആവശ്യമായ ജീവനക്കാരെ സജ്ജമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തിനു പുറത്തു നിന്നും തീര്‍ത്ഥാടകരെ അനുവദിക്കുന്ന കാര്യം പരിഗണിക്കുമ്പോള്‍ തീര്‍ത്ഥാടകരുടെ എണ്ണം കര്‍ശനമായി നിയന്ത്രിക്കുമെന്നും അറിയിപ്പുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here