ദു​ബൈ: യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തൂ​മി​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം ദു​ബൈ ഹെ​ൽ​ത്ത് അ​തോ​റി​റ്റി (ഡി.​എ​ച്ച്.​എ) കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ കാ​മ്പ​യി​ൻ വി​പു​ലീ​ക​രി​ക്കു​ന്നു. താ​മ​സ വി​സ​യു​ള്ള 40 വ​യ​സ്സും അ​തി​നു​മു​ക​ളി​ൽ പ്രാ​യ​മു​ള്ള എ​ല്ലാ താ​മ​സ​ക്കാ​ർ​ക്കും വാ​ക്സി​ൻ എ​ടു​ക്കാ​നാ​യി ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​മെ​ന്ന് ദു​ബൈ ഹെ​ൽ​ത്ത് അ​തോ​റി​റ്റി അ​റി​യി​ച്ചു. മ​റ്റ്​ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്ന് താ​മ​സ വി​സ ല​ഭി​ച്ച 60 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ ദു​ബൈ​യി​ൽ താ​മ​സി​ക്കു​ന്ന​വ​രാ​ണെ​ങ്കി​ൽ അ​ത്ത​ര​ക്കാ​ർ​ക്കും വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്യാ​മെ​ന്നും ഡി.​എ​ച്ച്.​എ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

സ​മൂ​ഹ​ത്തിെൻറ ആ​രോ​ഗ്യ​വും സു​ര​ക്ഷ​യും ഏ​റ്റ​വും ഉ​യ​ർ​ന്ന തോ​തി​ൽ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് സ​മ​ഗ്ര​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നു​ള്ള ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദി​െൻറ നി​ർ​ദേ​ശ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് പ്ര​വാ​സി​ക​ൾ ഉ​ൾ​പെ​ടെ​യു​ള്ള എ​ല്ലാ താ​മ​സ​ക്കാ​ർ​ക്കും കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ങ്ങു​ന്ന​ത്. വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​നു​ള്ള പ്രാ​യ​പ​രി​ധി വി​പു​ലീ​ക​രി​ച്ച​ത് മ​ല​യാ​ളി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് ഏ​റെ സൗ​ക​ര്യ​പ്ര​ദ​മാ​കും.

സ​ജീ​വ​മാ​യി വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​നി​ടെ ഇ​ട​ക്കു​വെ​ച്ച് 60 വ​യ​സ്സ് പി​ന്നി​ട്ട​വ​ർ​ക്ക് മാ​ത്ര​മാ​യി വാ​ക്സി​നേ​ഷ​ൻ പ​രി​മി​ത​പ്പെ​ടു​ത്തി​യി​രു​ന്നു. ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തൂ​മിെൻറ നി​ർ​ദേ​ശ​ത്തോ​ടെ പ​ഴ​യ​രീ​തി പു​നഃ​സ്ഥാ​പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ദു​ബൈ​യി​ലു​ട​നീ​ള​മു​ള്ള ഡി.​എ​ച്ച്.​എ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ. പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ബു​ധ​നാ​ഴ്​​ച മു​ത​ൽ ഡി.​എ​ച്ച്്.​എ ആ​പ് അ​ല്ലെ​ങ്കി​ൽ ഡി.​എ​ച്ച്്​്.​എ കോ​ൺ​ടാ​ക്റ്റ് സെൻറ​ർ വ​ഴി വാ​ക്സി​നേ​ഷ​ൻ അ​പ്പോ​യി​ൻ​റ്മെൻറ് എ​ടു​ക്കാ​നാ​വും. 800 342 ന​മ്പ​റി​ൽ വി​ളി​ച്ച് സെൻറ​റു​മാ​യി ബ​ന്ധ​പ്പെ​ടാം.

വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ യോ​ഗ്യ​ത​യു​ള്ള​വ​ർ

1. എ​ല്ലാ ഇ​മാ​റാ​ത്തി പൗ​ര​ന്മാ​രും (16 വ​യ​സ്സും അ​തി​ൽ കൂ​ടു​ത​ലു​മു​ള്ള​വ​ർ),

2. 60 വ​യ​സ്സും അ​തി​ൽ കൂ​ടു​ത​ലു​മു​ള്ള പ്രാ​യ​മാ​യ താ​മ​സ​ക്കാ​ർ,

3. 40 വ​യ​സ്സും അ​തി​ൽ കൂ​ടു​ത​ലു​മു​ള്ള എ​ല്ലാ സാ​ധു​വാ​യ ദു​ബൈ വി​സ ഉ​ട​മ​ക​ൾ

4. വി​ട്ടു​മാ​റാ​ത്ത രോ​ഗ​ങ്ങ​ളാ​ൽ വ​ല​യു​ന്ന സാ​ധു​വാ​യ ദു​ബൈ റ​സി​ഡ​ൻ​റ്​ വി​സ ഉ​ട​മ​ക​ൾ

5. നി​ശ്ച​യ​ദാ​ർ​ഢ്യ വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന​വ​ർ (16 വ​യ​സ്സും അ​തി​ൽ കൂ​ടു​ത​ലു​മു​ള്ള​വ​ർ),

6. കോ​വി​ഡ് മു​ൻ​നി​ര പോ​രാ​ളി​ക​ൾ

7. സു​പ്ര​ധാ​ന മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ

LEAVE A REPLY

Please enter your comment!
Please enter your name here