ജി​ദ്ദ: 2021 അ​വ​സാ​ന​ത്തോ​ടെ സ്വ​ദേ​ശി​ക​ൾ​ക്ക് 1,15,000 തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ല​ക്ഷ്യ​മി​ടു​ന്ന​താ​യി മാ​ന​വ​വി​ഭ​വ​ശേ​ഷി സാ​മൂ​ഹി​ക വി​ക​സ​ന മ​​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ ആ​രോ​ഗ്യം, നി​ർ​മാ​ണം, ഗ​താ​ഗ​തം, ലോ​ജി​സ്​​റ്റി​ക്സ്, റ​സ്​​റ്റാ​റ​ൻ​റ്, ക​ഫേ, ടൂ​റി​സ്​​റ്റ്​ താ​മ​സം മേ​ഖ​ല​ക​ളി​ലും എ​ൻ​ജി​നീ​യ​റി​ങ്, അ​ക്കൗ​ണ്ടി​ങ്​ തൊ​ഴി​ലു​ക​ളി​ലും ‘തൗ​ത്വീ​ൻ’​പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ്​​ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​ക. പ്ര​തി​മാ​സ വേ​ത​നം കു​റ​ഞ്ഞ​ത് 4,000 റി​യാ​ലാ​യി ഉ​യ​ർ​ത്തും. സ്വ​ദേ​ശി​വ​ത്​​ക​ര​ണ അ​നു​പാ​തം കു​റ​ഞ്ഞ​തും ഉ​യ​ർ​ന്ന തൊ​ഴി​ൽ സാ​ധ്യ​ത​യു​മു​ള്ള മേ​ഖ​ല​യാ​ണ്​ പ​ദ്ധ​തി​യി​ലൂ​ടെ പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​ത്.

സ്വ​ദേ​ശി​ക​ളെ​യും സ്വ​ദേ​ശി​ക​ള​ല്ലാ​ത്ത​വ​രെ​യും ജോ​ലി​ക്ക്​ നി​യോ​ഗി​ക്കു​േ​മ്പാ​ൾ വേ​ത​ന​ത്തി​ലു​ണ്ടാ​കു​ന്ന അ​ന്ത​രം സ​ബ്​​സി​ഡി​യാ​യി ന​ൽ​കി പ്ര​സ്​​തു​ത ജോ​ലി​യി​ൽ സ്വ​ദേ​ശി​ക​ളെ നി​യ​മി​ക്കാ​ൻ തൗ​ത്വീ​ൻ പ​ദ്ധ​തി​യു​ടെ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്ന്​ മാ​ന​വ വി​ഭ​വ​ശേ​ഷി സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ലെ തൗ​ത്വീ​ൻ പ്രോ​ഗ്രാം സൂ​പ്പ​ർ​വൈ​സ​ർ ഖാ​ലി​ദ് അ​ൽ​ദ​ർ​വ​ഷ്​ പ​റ​ഞ്ഞു.

ഉ​യ​ർ​ന്ന വേ​ത​നം ന​ൽ​കി കു​റ​ഞ്ഞ വേ​ത​ന​മു​ള്ള ജോ​ലി​ക​ളി​ലേ​ക്ക്​ ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​ത്​ വ​ർ​ധി​പ്പി​ക്കു​ക, ജോ​ലി ല​ഭി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ന്ന തൊ​ഴി​ല​ന്വേ​ഷ​ക​ർ​ക്ക്​ വേ​ഗ​ത്തി​ൽ ജോ​ലി ല​ഭി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക, തൊ​ഴി​ല​ന്വേ​ഷ​ക​രെ പു​തി​യ ജോ​ലി​ക​ൾ​ക്കും ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ​ക്കും സ​ജ്ജ​രാ​ക്കു​ക, ക​ഴി​വു​ക​ൾ വ​ർ​ധി​പ്പി​ക്കാ​നാ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ന​ൽ​കു​ക,​ കൂ​ടു​ത​ൽ അ​ല​വ​ൻ​സു​ക​ൾ​ ന​ൽ​കി ജോ​ലി​ക​ളി​ലേ​ക്ക്​ ആ​ളു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്നി​വ തൗ​ത്വീ​ൻ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി​യ​താ​യി​ അ​ദ്ദേ​ഹം പ​റ​ഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here