ജിദ്ദ: സൗദി അറേബ്യയിൽ ദിനേന റിപ്പോർട്ട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. വെള്ളിയാഴ്ച 728 പുതിയ കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. 404 പേർ രോഗമുക്തി നേടി. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,91,325 ആയി. ഇവരിൽ 3,78,873 പേർക്ക് രോഗം ഭേദമായി.

ചികിത്സയിലുണ്ടായിരുന്നവരിൽ എട്ടുപേർ കൂടി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 6,684 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിലുള്ളവരുടെ എണ്ണം 5,768 ആണ്. ഇവരിൽ 735 പേരുടെ നില ഗുരുതരമാണ്.

ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. റിയാദ് പ്രവിശ്യയിലാണ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നത്. വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 338, കിഴക്കൻ പ്രവിശ്യ 114, മക്ക 108, മദീന 44, വടക്കൻ അതിർത്തി മേഖല 30, ഹാഇൽ 22, അസീർ 19, അൽ ഖസീം 18, തബൂക്ക് 11, ജീസാൻ 10, നജ്റാൻ 5, അൽജൗഫ് 5, അൽബാഹ 4.

LEAVE A REPLY

Please enter your comment!
Please enter your name here