അ​ബൂ​ദ​ബി: ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഫോ​ർ മാ​നേ​ജ്മെൻറ്​ ഡെ​വ​ല​പ്മെൻറ് (ഐ.​എം.​ഡി) പു​റ​ത്തി​റ​ക്കി​യ വേ​ൾ​ഡ് ഡി​ജി​റ്റ​ൽ കോം​പ​റ്റി​റ്റീ​വ്നെ​സ് ഇ​യ​ർ​ബു​ക്ക് 2020 അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ആ​ഗോ​ള സാ​ങ്കേ​തി​ക സൂ​ചി​ക​യി​ൽ അ​ബൂ​ദ​ബി​ക്ക്​ 11ാം സ്ഥാ​നം. ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ സൂ​ചി​ക​ക​ളി​ൽ അ​ബൂ​ദ​ബി മി​ക​ച്ച സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി.

സൈ​ബ​ർ സു​ര​ക്ഷ, പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്തം, ടെ​ക്‌​നോ​ള​ജി റെ​ഗു​ലേ​റ്റ​റി ഫ്രെ​യിം​വ​ർ​ക്ക് എ​ന്നി​വ​യി​ൽ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് അ​ബൂ​ദ​ബി. ഡി​ജി​റ്റ​ൽ/​ടെ​ക്‌​നോ​ള​ജി​ക്ക​ൽ സ്‌​കി​ൽ​സ് സൂ​ചി​ക​യി​ൽ അ​ബൂ​ദ​ബി എ​മി​റേ​റ്റ് ആ​ഗോ​ള​ത​ല​ത്തി​ൽ ആ​റാം സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ൾ ടെ​ക്‌​നോ​ള​ജി​ക്ക​ൽ ഫ്രെ​യിം​വ​ർ​ക്ക് സൂ​ചി​ക​യി​ൽ എ​ട്ടും ബി​ഗ് ഡേ​റ്റ, അ​ന​ലി​റ്റി​ക്‌​സ് സൂ​ചി​ക​യു​ടെ ഉ​പ​യോ​ഗ​ത്തി​ൽ ഒ​മ്പ​തും ഐ.​ടി ഇ​ൻ​റ​ഗ്രേ​ഷ​ൻ സൂ​ചി​ക​യി​ൽ 12ാം സ്ഥാ​ന​ത്തു​മെ​ത്തി. എ​മി​റേ​റ്റ് കൈ​വ​രി​ച്ച സു​പ്ര​ധാ​ന പു​രോ​ഗ​തി​യി​ൽ സ​ന്തോ​ഷ​വും അ​ഭി​മാ​ന​വു​മു​ണ്ടെ​ന്ന് ഡി.​ജി.​എ​സ് ചെ​യ​ർ​മാ​ൻ അ​ലി റാ​ഷി​ദ് അ​ൽ കെ​ത്ബി പ​റ​ഞ്ഞു. എ​മി​റേ​റ്റി​ൽ ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​നം ത്വ​രി​ത​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി അ​ബൂ​ദ​ബി ഡി​ജി​റ്റ​ൽ അ​തോ​റി​റ്റി (എ.​ഡി.​ഡി.​എ) രൂ​പ​വ​ത്​​ക​രി​ച്ചു. അ​ബൂ​ദ​ബി​യി​ലെ മ​റ്റു സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​മാ​യു​ള്ള സ​ഹ​ക​ര​ണ​വും സ​മ​ന്വ​യ​വും ശ​ക്തി​പ്പെ​ടു​ത്തി ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​ന പ്ര​ക്രി​യ​യി​ൽ മു​ന്നേ​റാ​നും സാ​ങ്കേ​തി​ക രം​ഗ​ത്ത് പു​തി​യ അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​ക​യും ചെ​യ്യും. സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ആ​ഗോ​ള​ത​ല​ത്തി​ൽ ഉ​യ​ർ​ന്ന റാ​ങ്കു​ക​ൾ നേ​ടാ​നും ഈ ​ന​ട​പ​ടി പ്രോ​ത്സാ​ഹ​ന​മാ​ണെ​ന്നും അ​ൽ കെ​ത്ബി ഓ​ർ​മി​പ്പി​ച്ചു.

ആ​ഗോ​ള സാ​ങ്കേ​തി​ക സൂ​ചി​ക​യി​ൽ അ​ബൂ​ദ​ബി നേ​ടി​യ മി​ക​ച്ച ഫ​ല​ങ്ങ​ളി​ൽ അ​ബൂ​ദ​ബി ഗ​വ​ൺ​മെൻറ്​ സ​പ്പോ​ർ​ട്ട് വ​കു​പ്പ് അ​ണ്ട​ർ​സെ​ക്ര​ട്ട​റി ഫ​ഹ​ദ് സാ​ലിം അ​ൽ​ക​യ്യൂ​മി ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ചു. എ​മി​റേ​റ്റി​ലു​ട​നീ​ളം സു​സ്ഥി​ര​വും സു​ര​ക്ഷി​ത​വു​മാ​യ ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി ന​ൽ​കു​ന്ന​തി​ന് ഈ ​നേ​ട്ടം ശ​ക്ത​മാ​യ പ്ര​ചോ​ദ​നം പ​ക​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ഗോ​ള പ​രി​വ​ർ​ത്ത​ന സൂ​ചി​ക​യി​ൽ ത​ല​സ്ഥാ​ന എ​മി​റേ​റ്റ് കൈ​വ​രി​ച്ച ഫ​ല​ങ്ങ​ളി​ൽ സ​ന്തു​ഷ്​​ട​രാ​ണെ​ന്നും ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​ന ശ്ര​മ​ങ്ങ​ളെ ക്രി​യാ​ത്മ​ക​മാ​യി പ്ര​തി​ഫ​ലി​പ്പി​ക്കു​ക​യും ആ​ഗോ​ള മ​ത്സ​ര സൂ​ചി​ക​ക​ളി​ൽ അ​ബൂ​ദ​ബി​യു​ടെ മു​ൻ​നി​ര സ്ഥാ​നം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യും എ.​ഡി.​ഡി.​എ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ബ്​​ദു​ൽ ഹ​മീ​ദ് അ​ൽ അ​സ്‌​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി. ആ​ഗോ​ള സാ​ങ്കേ​തി​ക സൂ​ചി​ക​യി​ൽ കൂ​ടു​ത​ൽ പു​രോ​ഗ​തി കൈ​വ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ എ.​ഡി.​ഡി.​എ തു​ട​രു​ക​യാ​ണ്.സു​ര​ക്ഷി​ത​മാ​യ ഡി​ജി​റ്റ​ൽ സ​ർ​ക്കാ​റി​നെ പ്രാ​പ്ത​മാ​ക്കു​ക​യും പി​ന്തു​ണ​ക്കു​ക​യും ചെ​യ്യു​മെ​ന്നും അ​സ്‌​ക​ർ പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here