ദുബൈ: ഫോബ്​സ്​ പുറത്തിറക്കിയ അതിസമ്പന്നരുടെ പട്ടികയിൽ മലയാളികളിൽ ഒന്നാം സ്​ഥാനത്ത്​ ലുലു ഗ്രൂപ്പ്​ ചെയർമാൻ എം.എ. യൂസുഫലി. 480 കോടി ഡോളറി​െൻറ (35,600 കോടി രൂപ) ആസ്​തിയുള്ള യൂസുഫലിക്ക്​ ദേശീയ തലത്തിൽ 26ാം സ്​ഥാനവും ആഗോളതലത്തിൽ 589ാം സ്​ഥാനവുമുണ്ട്​. ഗൾഫ് രാജ്യങ്ങളിലെ അതിസമ്പന്നനായ ഇന്ത്യക്കാരനും യൂസുഫലിയാണ്. പട്ടികയിൽ 10 മലയാളികൾ ഇടംപിടിച്ചു.

330 കോടി ഡോളർ ആസ്തിയോടെ ഇൻഫോസിസ് സഹസ്ഥാപകൻ സേനാപതി ഗോപാലകൃഷ്ണനാണ് പട്ടികയിലെ രണ്ടാമത്തെ അതിസമ്പന്നനായ മലയാളി. രവി പിള്ള, ബൈജു രവീന്ദ്രൻ (250 കോടി ഡോളർ വീതം), എസ്.ഡി. ഷിബുലാൽ (190 കോടി ഡോളർ), സണ്ണി വർക്കി (140 കോടി ഡോളർ), ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ്, ജോർജ്ജ് ജേക്കബ് മുത്തൂറ്റ്, ജോർജ്ജ് തോമസ് മുത്തൂറ്റ് (130 കോടി ഡോളർ വീതം), ടി.എസ്. കല്യാണരാമൻ (100 കോടി ഡോളർ) എന്നിവരാണ് പട്ടികയിലുള്ള മറ്റ് മലയാളികൾ.

റിലയൻസ്​ ഗ്രൂപ്പ്​ ചെയർമാൻ മുകേഷ്​ അംബാനിയാണ് ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരൻ​. 8450 കോടി ഡോളറി​െൻറ ആസ്​തി. ആഗോളതലത്തിൽ ആദ്യ പത്തിലെത്താനും അംബാനിക്ക്​ കഴിഞ്ഞു. 5000 കോടി ഡോളർ ആസ്​തിയുമായി അദാനി ഗ്രൂപ്പ്​ ഉടമ ഗൗതം അദാനിയാണ്​ രണ്ടാമത്​. ആമസോൺ സ്​ഥാപകൻ ജെഫ്​ ബെസോസാണ്​ ലോകത്തിലെ ഏറ്റവും അതിസമ്പന്നൻ (17,770 കോടി ഡോളർ ആസ്​തി).

LEAVE A REPLY

Please enter your comment!
Please enter your name here