ദു​ബൈ: റ​മ​ദാ​ൻ മാ​സ​ത്തി​ൽ പാ​ലി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ളെ കു​റി​ച്ച്​ ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സ​മി​തി നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി. കോ​വി​ഡ്​ വ്യാ​പ​നം കു​റ​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ റ​മ​ദാ​നി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​ന്ന​ത്. അ​തേ​സ​മ​യം, ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ റ​മ​ദാ​നു​മാ​യി താ​ര​ത​മ്യം ചെ​യ്യു​േ​മ്പാ​ൾ ഇ​ക്കു​റി നി​ര​വ​ധി ഇ​ള​വു​ക​ളു​മു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി വി​വി​ധ എ​മി​റേ​റ്റു​ക​ളി​ലെ ഭ​ര​ണ​കൂ​ട​ങ്ങ​ൾ വി​ശ്വാ​സി​ക​ൾ​ക്ക്​ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്​ പു​റ​മെ​യാ​ണ്​ ദു​ര​ന്ത​നി​വാ​ര​ണ സ​മി​തി രാ​ജ്യ​ത്തൊ​ട്ടാ​കെ​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ വി​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ പു​റ​ത്തി​റ​ക്കി​യ​ത്.

നി​ർ​ദേ​ശ​ങ്ങ​ൾ

ഒ​രു​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന കു​ടും​ബാം​ഗ​ങ്ങ​ൾ ഒ​ഴി​കെ​യു​ള്ള​വ​ർ ഇ​ഫ്​​താ​റു​ക​ൾ ന​ട​ത്ത​രു​ത്​

മ​ജ്​​ലി​സു​ക​ൾ ഒ​ഴി​വാ​ക്ക​ണം

താ​മ​സ​സ്ഥ​ല​ങ്ങ​ളി​ൽ ഇ​ഫ്​​താ​ർ ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ എ​ത്തി​ക്കു​ന്ന​ത്​ അ​നു​വ​ദി​ക്കി​ല്ല

അ​യ​ൽ​ക്കാ​രു​മാ​യി ഭ​ക്ഷ​ണം പ​ങ്കി​ട​രു​ത്​

ഇ​ഫ്​​താ​ർ ടെൻറു​ക​ൾ അ​നു​വ​ദി​ക്കി​ല്ല

പ​ള്ളി​ക​ളി​ൽ ഭ​ക്ഷ​ണം ന​ൽ​ക​രു​ത്​

സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ ഭ​ക്ഷ​ണം ന​ൽ​കാം. എ​ന്നാ​ൽ, റ​സ്​​റ്റാ​റ​ൻ​റു​ക​ളു​മാ​യും ക്യാ​മ്പ്​ മാ​നേ​ജ​ർ​മാ​രു​മാ​യും ബ​ന്ധ​പ്പെ​ട്ടു​വേ​ണം ഇ​ത്​ ന​ട​പ്പാ​ക്കാ​ൻ

സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച്, തു​റ​സ്സാ​യ സ്​​ഥ​ല​ത്താ​യി​രി​ക്ക​ണം ഭ​ക്ഷ​ണ​പ്പൊ​തി വി​ത​ര​ണം

റ​സ്​​റ്റാ​റ​ൻ​റു​ക​ളു​ടെ ഉ​ള്ളി​ലും മു​ൻ​വ​ശ​ത്തും ഇ​ഫ്​​താ​ർ ഭ​ക്ഷ​ണ​വി​ത​ര​ണം അ​നു​വ​ദി​ക്കി​ല്ല

ആ​രോ​ഗ്യ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​വ​ണം ഭ​ക്ഷ​ണം ത​യാ​റാ​ക്കേ​ണ്ട​ത്​

ഭ​ക്ഷ​ണം നി​ര​ന്ത​രം പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്ക​ണം

എ​ല്ലാ​സ​മ​യ​ത്തും മാ​സ്​​ക്​ നി​ർ​ബ​ന്ധം

ഒ​റ്റ​ത്ത​വ​ണ​മാ​ത്രം ഉ​പ​യോ​ഗി​ക്കാ​വു​ന്ന പാ​ക്ക​റ്റു​ക​ളി​ലാ​യി​രി​ക്ക​ണം ഭ​ക്ഷ​ണം

പാ​ക്കേ​ജി​ങ്, വി​ത​ര​ണം ഉ​ൾ​പ്പെ​ടെ എ​ല്ലാ സ​മ​യ​ത്തും സാ​മൂ​ഹി​ക അ​ക​ലം ഉ​റ​പ്പാ​ക്ക​ണം

റ​മ​ദാ​ൻ ആ​ശം​സ​ക​ൾ ഫോ​ൺ വ​ഴി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യോ മാ​ത്രം

ഖു​ർ​ആ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ സ​മ്മാ​ന​മാ​യി ന​ൽ​ക​രു​ത്​

സ്​​ഥാ​പ​ന​ങ്ങ​ളി​ലും സൂ​ഖു​ക​ളി​ലും കൂ​ട്ടം​ചേ​ര​രു​ത്​

യാ​ച​ക​രെ ക​ണ്ടാ​ൽ അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്ക​ണം

LEAVE A REPLY

Please enter your comment!
Please enter your name here