റാ​സ​ല്‍ഖൈ​മ: ഏ​പ്രി​ല്‍വ​രെ നി​ഷ്​​ക​ര്‍ഷി​ച്ചി​രു​ന്ന റാ​സ​ല്‍ഖൈ​മ​യി​ലെ കോ​വി​ഡ് വ്യാ​പ​ന പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ജൂ​ണ്‍ എ​ട്ടു വ​രെ നീ​ട്ടി ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പ്. പ്രാ​ദേ​ശി​ക -ദേ​ശീ​യ -അ​ന്താ​രാ​ഷ്്ട്ര സാ​ഹ​ച​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യാ​ണ് നി​യ​ന്ത്ര​ണം തു​ട​രാ​നു​ള്ള തീ​രു​മാ​നം. കോ​വി​ഡ് വ്യാ​പ​ന​ത്തി​നെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളോ​ട് സ​മൂ​ഹ​ത്തി‍െൻറ പ്ര​തി​ക​ര​ണം പ്ര​ശം​സാ​ര്‍ഹ​മാ​ണെ​ന്ന് അ​ധി​കൃ​ത​രു​ടെ വി​ല​യി​രു​ത്ത​ല്‍. ദു​ര​ന്തം വ​രു​ത്തു​ന്ന കൊ​റോ​ണ വൈ​റ​സ് ഇ​പ്പോ​ഴും സ​ജീ​വ​മാ​ണ്. ഇ​തി​നെ​തി​രെ ഒ​രാ​ളും ജാ​ഗ്ര​ത കൈ​വി​ട​രു​തെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

കു​ടും​ബാം​ഗ​ങ്ങ​ളാ​യാ​ലും പ​ത്തി​ല​ധി​കം പേ​ര്‍ ഒ​ത്തു ചേ​രു​ന്ന ച​ട​ങ്ങു​ക​ള്‍ ഒ​ഴി​വാ​ക്കു​ക, ഷോ​പ്പി​ങ്​ സെൻറ​റു​ക​ള്‍, പൊ​തു​ഗ​താ​ഗ​തം, സി​നി​മ​ശാ​ല​ക​ള്‍, ഫി​റ്റ്ന​സ് സെൻറ​റു​ക​ള്‍, നീ​ന്ത​ല്‍ക്കു​ള​ങ്ങ​ള്‍, പൊ​തു സേ​വ​ന കേ​ന്ദ്ര​ങ്ങ​ള്‍, പാ​ര്‍ക്കു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​ളു​ക​ളെ ഉ​ള്‍ക്കൊ​ള്ളാ​നു​ള്ള ശേ​ഷി​യി​ല്‍ 50 -70 ശ​ത​മാ​ന​ത്തി​ല്‍ കൂ​ടാ​തി​രി​ക്കു​ക, മാ​സ്​​ക് ധാ​ര​ണ​വും ര​ണ്ട് മീ​റ്റ​ര്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​ലും വീ​ഴ്​​ച വ​രു​ത്താ​തി​രി​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ട്ടി​യ അ​റി​യി​പ്പി​ല്‍ അ​ധി​കൃ​ത​ര്‍ ഓ​ര്‍മി​പ്പി​ക്കു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here