486918394

അബുദാബി:  ഇന്ത്യയിൽ കോവിഡ് കേസുകളും മരണവും വർധിക്കുന്നതിനാൽ സന്ദർശക വീസയിൽ യുഎഇയിലെത്തിയ ഇന്ത്യക്കാർ മടക്കയാത്ര വൈകിപ്പിക്കുന്നു. കാലാവധി കഴിയുന്ന സന്ദർശക വീസ പലരും 3 മാസത്തേക്കു കൂടി പുതുക്കുകയാണ്.

കോവിഡ് വ്യാപനം രൂക്ഷമായതിനാൽ ഇപ്പോഴത്തെ മടക്കയാത്ര സുരക്ഷിതമല്ലെന്നു കരുതിയാണ് പലരും സന്ദർശക വീസ നീട്ടുന്നത്.  കോവിഡ് മൂലം നാട്ടിലേക്കു പോകാൻ സാധിക്കാതിരുന്നവർ ഭാര്യയെയും മക്കളെയും മാതാപിതാക്കളെയും സന്ദർശക വീസയിൽ യുഎഇയിലേക്കു കൊണ്ടുവന്നിരുന്നു. ഇവരിൽ പലരും ഇപ്പോൾ വീസ കാലാവധി നീട്ടി.

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹകരണത്തിൽ താമസ, ഭക്ഷണ സൗകര്യമുള്ള ബാച്ചിലേഴ്സും വീസ പുതുക്കി ജോലി അന്വേഷണം തുടരുന്നു. പല കാരണങ്ങളാൽ കുടുംബത്തെ നാട്ടിലയയ്ക്കാനിരുന്നവരും തീരുമാനം തൽക്കാലത്തേക്കു മാറ്റിവച്ചു.

വീസ പുതുക്കാൻ 1400 ദിർഹം

നാട്ടിൽനിന്ന് സന്ദർശക വീസയിൽ യുഎഇയിൽ എത്തിയവർക്ക് രാജ്യംവിടാതെ വീസ പുതുക്കാം. രാജ്യംവിടാതെ വീസ മാറാനുള്ള (ഇൻസൈഡ് കൺട്രി സ്റ്റാറ്റസ് ചെയ്ഞ്ച്) തുക ഉൾപ്പെടെ 1400 ദിർഹമാണ് നിരക്ക്. ഇങ്ങനെ വീസ എടുത്താൽ 10 ദിവസത്തെ ഗ്രേസ് പീരിയഡ് അടക്കം 100 ദിവസം യുഎഇയിൽ തങ്ങാം. പാസ്പോർട്ട്, പഴയ വിസിറ്റ് വീസ എന്നിവയുടെ പകർപ്പും ഒരു  ഫോട്ടോയും ട്രാവൽ ഏജന്റിനു നൽകിയാൽ 4 പ്രവൃത്തി ദിവസത്തിനകം വീസ ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here