ദുബൈ: ഈ വർഷം അവസാനത്തോടെ യു.എ.ഇയിലെ 80 ശതമാനം കോടതി സേവനങ്ങളും ഓൺലൈനാകുമെന്ന്​ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം പറഞ്ഞു.ഇത്​ സംബന്ധിച്ച്​ നീതിന്യായ മന്ത്രാലയത്തിന്​ നിർദേശം നൽകിയതായും അദ്ദേഹം ട്വിറ്ററിൽ അറിയിച്ചു. ഏറ്റവും വേഗത്തിൽ സുതാര്യമായി നീതി നടപ്പാക്കാനാണ്​ യു.എ.ഇയുടെ ലക്ഷ്യം.

മഹാമാരിയുടെ സമയത്ത് വിദൂര സംവിധാനങ്ങളിലൂടെ നീതിന്യായ ഇടപാടുകൾ നടത്തുന്നതിൽ യു.എ.ഇ വിജയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.വിവിധ മേഖലകളിൽ വിദൂര ജോലി സംവിധാനം നടപ്പാക്കി വിജയിച്ച പശ്ചാത്തലത്തിലാണ്​ യു.എ.ഇ ​നീതിന്യായ മേഖലയിലും ഇത്​ നടപ്പാക്കാൻ ഒരുങ്ങുന്നത്​. ലോകത്ത്​ ഏറ്റവും വേഗത്തിൽ വിദൂര സംവിധാനം ഏർപ്പെടുത്തുന്ന രാജ്യങ്ങളിലൊന്നാണ്​ യു.എ.ഇ.

കോവിഡ്​ തുടങ്ങിയ ശേഷം ദുബൈ ലേബർ കോർട്ട്​ 3000 തൊഴിൽ തർക്കങ്ങൾ വിഡിയോ കോൺഫറൻസിലൂടെ പരിഹരിച്ചതായി അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഓൺലൈനിലെ പങ്കാളിത്തം അത്ഭുതാവഹമായിരുന്നു​വെന്നും കോടതി നടപടികൾ പഴയ രീതിയിലേക്ക്​ തിരിച്ചുവന്നാലും ഓൺലൈൻ സംവിധാനം തുടരുമെന്നും ദുബൈ ലേബർ​കോടതി ചീഫ്​ ജസ്​റ്റിസ്​ ജമാൽ അൽ ജാബരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here