A view of Gulf Air plane, the principal flag carrier of Bahrain at London Heathrow Airport. On Thursday, 21 July 2016, in Heatrow, United Kingdom. (Photo by Artur Widak/NurPhoto via Getty Images)

ദുബൈ: ഇന്ത്യക്കാരുടെ യു.എ.ഇ പ്രവേശനം അനന്തമായി നീളു​േമ്പാൾ കേന്ദ്ര സർക്കാറി​െൻറ ഇടപെടൽ പ്രതീക്ഷിച്ച്​ പ്രവാസികൾ. ലക്ഷക്കണക്കിനാളുകൾ നാട്ടിൽ കുടുങ്ങിയിട്ടുണ്ടെന്നാണ്​ അനൗദ്യോഗിക കണക്കുകൾ.

അപ്രതീക്ഷിതമായി വന്ന വിലക്ക്​ മൂലം മൂന്ന്​ മാസമായി യു.എ.ഇയിൽ എത്താൻ കഴിയാതെ കുടുങ്ങിയിരിക്കുകയാണവർ. എന്നാൽ, യു.എ.ഇ ഭരണകൂടവുമായി ഇക്കാര്യത്തിൽ ആവശ്യമായ ചർച്ചകൾ നടത്താൻ പോലും കേന്ദ്രസർക്കാർ തയാറായിട്ടില്ല. മുൻകാലങ്ങളിൽ ഇത്തരം പ്രതിസന്ധികൾ ഉണ്ടാകു​േമ്പാൾ കേന്ദ്രസർക്കാറും വിദേശകാര്യ മന്ത്രാലയവും വിഷയത്തിൽ ഇടപെടുന്ന പതിവുണ്ടായിരുന്നു. സുരക്ഷിത യാത്രയൊരുക്കുന്നതിനെക്കുറിച്ച്​ യു.എ.ഇയുമായി ചർച്ച നടത്തിയാൽ ഒരുപക്ഷേ ഫലം കണ്ടേക്കും.

മറ്റൊരു രാജ്യത്തി​െൻറ നയതന്ത്ര വിഷയമാണെങ്കിലും ഇന്ത്യയിൽ കുടുങ്ങിയവരുടെ അവസ്​ഥ യു.എ.ഇ അധികൃതരെ വ്യക്​തമായി ബോധിപ്പിക്കാൻ കഴിഞ്ഞാൽ വിലക്ക്​ നീക്കിയേക്കും. എന്നാൽ, ഇതിനാവശ്യമായ ഇടപെടൽ നടക്കാത്തത്​ പ്രവാസികൾക്കിടയിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്​.

വിവിധ സംഘടനകൾ പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും ഇന്ത്യൻ കോൺസുലേറ്റിനും കത്തയച്ചിട്ടുണ്ട്​. കേരളത്തിലെ സംഘടന പ്രതിനിധികൾ ഡൽഹിയിലെത്തി വിദേശകാര്യ മന്ത്രിക്ക്​ നേരിട്ട്​ നിവേദനവും നൽകിയിരുന്നു. അടിയന്തര ഇടപെടലുണ്ടായില്ലെങ്കിൽ പ്രവാസികളുടെ മടക്കം ഇനിയും വൈകിയേക്കും. യാത്രാവിലക്ക്​ എത്രയും വേഗത്തിൽ നീക്കാനാണ്​ ആഗ്രഹമെന്നും ഇന്ത്യയിലെ അവസ്​ഥ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ്​ യു.എ.ഇ അറിയിച്ചിരിക്കുന്നത്​. ഈ സാഹചര്യത്തിൽ, സുരക്ഷിത യാത്രയൊരുക്കുന്നതിനെക്കുറിച്ച്​ യു.എ.ഇയുമായി ചർച്ച നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here