ദോഹ: യാത്രാ നിയന്ത്രണങ്ങളിൽ വീണ്ടും പരിഷ്​കാരവുമായി ഖത്തർ. കോവിഡ്​ വാക്​സിൻ സ്വീകരിച്ച ഇന്ത്യയിൽ നിന്നുള്ള എല്ലാ യാത്രക്കാർക്കും ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാക്കിയുള്ള പരിഷ്​കാരം ആഗസ്​റ്റ്​ രണ്ട്​ ഉച്ച 12 മണിമുതൽ പ്രാബല്ല്യത്തിൽ വരുമെന്ന്​ ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു. പുതിയ നിബന്ധനകൾ പ്രകാരം യാത്രക്കാർക്ക്​ ബാധകമാവുന്ന ക്വാറൻറീൻ ചട്ടങ്ങൾ ഇങ്ങനെ.


1 -ഖത്തറിൽ നിന്ന്​ രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ചവർക്കും, ഖത്തറിൽ നിന്ന്​ കോവിഡ്​ ബാധിച്ച്​ ഭേദമായവർക്കും ഇന്ത്യയിൽ നിന്ന്​ മടങ്ങിയെത്തു​േമ്പാൾ രണ്ടു ദിവസ ഹോട്ടൽ ക്വാറൻറീൻ നിർബന്ധം. രണ്ടാം ദിവസം ​ആർ.ടി.പി.സി.ആർ പരിശോധനയിൽ നെഗറ്റീവായാൽ ഇവർക്ക്​ അന്നു തന്നെ താമസ സ്​ഥലത്തേക്ക്​ മടങ്ങാം.

2 -ഖത്തറിന്​ പുറത്തു ഏതൊരു രാജ്യത്തു നിന്നും വാക്​സിൻ സ്വീകരിച്ചവരും മടങ്ങിയെത്തു​േമ്പാൾ 10 ദിവസ ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാക്കി. (രാജ്യത്തിന്​ പുറത്തു നിന്നും കോവിഡ്​ വന്ന്​ ഭേദമായവർക്കം ഇത്​ ബാധകം).

3- കുടുംബ, ടൂറിസ്​റ്റ്​, വർക്​ വിസയിലെത്തുന്ന യാത്രക്കാർ രാജ്യത്തിന്​ പുറത്തു നിന്നാണ്​ വാക്​സിൻ സ്വീകരിച്ചതെങ്കിൽ അവർക്കും 10 ദിവസ ഹോട്ടൽ ക്വാറൻറീൻ നിർബന്ധം.

4- വാക്​സിൻ സ്വീകരിക്കാത്ത കുടുംബ, സന്ദർശക, ടൂറിസ്​റ്റ്​, ബിസിനസ്​ വിസയുള്ള യാത്രക്കാർക്ക്​ രാജ്യത്തേക്ക്​ പ്രവേശനം ഉണ്ടാവില്ല.

പുതിയ യാത്രാം നയം പ്രകാരം, ഓൺ അറൈവൽ വിസയിലെത്തുന്ന യാത്രക്കാർക്കും 10 ദിവസ ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാകും. ഇന്ത്യക്ക്​ പുറ​െമ, ബംഗ്ലാദേശ്​, പാകിസ്​താൻ, നേപ്പാൾ, ഫിലീപ്പീൻസ്​, ശ്രീലങ്ക എന്നിവടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും പുതിയ നിയമങ്ങൾ ബാധകമാണ്​. ജൂലൈ 12ന്​ പ്രാബല്ല്യത്തിൽ വന്ന യാത്രാ നയങ്ങളിൽ ഭേദഗതി വരുത്തിയാണ്​ ആഗസ്​റ്റ്​ രണ്ട്​ മുതൽ പുതിയ നിയമം നടപ്പിലാവുന്നത്​.

LEAVE A REPLY

Please enter your comment!
Please enter your name here