കുവൈത്ത് സിറ്റി ∙ 2019 ഓഗസ്റ്റ് 31നു മുൻപു രാജ്യം വിട്ടവർക്കു സാധുതയുള്ള ഇഖാമ ഉണ്ടെങ്കിലും പ്രവേശനം അനുവദിക്കില്ലെന്നു കുവൈത്ത് അറിയിച്ചു. 6 മാസം രാജ്യത്തിനു പുറത്തുനിന്നാൽ ഇഖാമ റദ്ദാകും എന്ന വ്യവസ്ഥ കോവിഡ് പശ്ചാത്തലത്തിൽ മാറ്റിയെങ്കിലും ഈ കാലയളവിലുള്ളവർക്ക് ഇനി ഇളവുണ്ടാകില്ലെന്നാണു വിശദീകരണം. അതേസമയം, 2019 സെപ്റ്റംബർ ഒന്നിനു ശേഷം പുറത്തുപോയവർക്ക് ഇളവു തുടരും.

ഇന്ന് വിമാനത്താവളം തുറക്കുമെങ്കിലും ഇന്ത്യക്കാരെ നേരിട്ടു കുവൈത്തിലെത്താൻ അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഉയർന്ന ശരീരോഷ്മാവ്, ജലദോഷം, ചുമ, തുമ്മൽ എന്നിവയുള്ളവർക്കു പ്രവേശനം അനുവദിക്കില്ലെന്നും കുവൈത്ത് രാജ്യാന്തര വിമാനത്തിൽ വീസ ഓൺ അറൈവൽ സംവിധാനം ഉണ്ടാകില്ലെന്നും കുവൈത്ത് വ്യക്തമാക്കി. പുതിയ നിർദേശങ്ങൾ നാളെ പ്രാബല്യത്തിലാകും.

LEAVE A REPLY

Please enter your comment!
Please enter your name here