ദുബൈ: ഇന്ത്യ, പാകിസ്​താൻ, ബംഗ്ലാദേശ്​, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ യാത്രാവിലക്ക്​ നീ​ണ്ടേക്കാം എന്ന സൂചന നൽകി ഇത്തിഹാദ്​ എയർവേസ്​. യാത്രക്കാരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായി ട്വിറ്ററിലാണ്​ ഇക്കാര്യം അറിയിച്ചത്​.

ആഗസ്​റ്റ്​ ഏഴ്​ വരെ ഇൗ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ഉണ്ടാവില്ല. എന്നാൽ, സാഹചര്യങ്ങൾക്കനുസരിച്ച്, സർക്കാർ തീരുമാനം മാനിച്ച്​​ തീയതി നീട്ടിയേക്കാം എന്നും മറുപടിയിൽ പറയുന്നു. ആഗസ്​റ്റ്​ ഏഴ്​ വരെ സർവീസ്​ ഉണ്ടാകില്ലെന്ന്​ എമിറേറ്റ്​സും അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here