ദുബൈ : കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ യു.എ.ഇയിലെ പൊതുസ്ഥലങ്ങളിൽ ചിലയിടങ്ങളിൽ മാസ്ക് ഒഴിവാക്കാമെന്ന് അധികൃതർ. ദേശീയ ദുരന്ത നിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. ഇനി മുതൽ പൊതുസ്ഥലങ്ങളിൽ വ്യായാമം ചെയ്യുമ്പോൾ മാസ്ക് ധരിക്കേണ്ടതില്ല.

ഒരേ വീട്ടിലെ അംഗങ്ങൾ സ്വകാര്യവാഹനത്തിൽ യാത്ര ചെയ്യുമ്പോൾ മാസ്ക് വേണ്ട. ബീച്ച്, നീന്തൽക്കുളങ്ങൾ, ഒറ്റക്ക് സന്ദർശിക്കുന്ന സലൂണുകൾ, ബ്യൂട്ടി പാർലറുകൾ, മെഡിക്കൽ സെന്റർ എന്നിവിടങ്ങളിലും മാസ്ക് ഒഴിവാക്കാം. എന്നാൽ, ഇവിടങ്ങളിൽ എല്ലാം രണ്ട് മീറ്റർ സാമൂഹിക അകലം പാലിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here