ദുബൈ: ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ ദുബൈ അഞ്ചാം സ്ഥാനത്ത്​. റിസോനൻസ്​ കൺസൾട്ടൻസിയുടെ റാങ്കിങ്ങിലാണ്​ ദുബൈ അഞ്ചാമതെത്തിയത്​. ഭൂമിയിലെ ഏറ്റവും സമഗ്രമായ നഗരം എന്ന പട്ടികയിലാണ്​ ദുബൈയും ഉൾപ്പെട്ടത്​.

കാലാവസ്ഥ, സുരക്ഷ, ലാൻഡ്‌മാർക്കുകൾ, മ്യൂസിയങ്ങൾ, വിമാനത്താവളം, അടിസ്ഥാന സൗകര്യം, കല, സംസ്കാരം, വിനോദം, ഹോട്ടൽ, അഭിവൃദ്ധി, തൊഴിൽ അവസരം എന്നിവയെല്ലാം വിലയിരുത്തി. ഗൂഗ്​ൾ സെർച്​, ഫേസ്​ ബുക്ക്​ ചെക് ​ഇൻ, ഗൂഗ്​ൾ ട്രെൻഡ്​, ഇൻസ്​റ്റഗ്രാം ഹാഷ്​ടാഗ്​, സഞ്ചാര അവലോകനങ്ങൾ എന്നിവയും വിലയിരുത്തപ്പെട്ടു.ലണ്ടനാണ്​ ഒന്നാം സ്ഥാനത്ത്​. പാരീസ്​, ന്യൂയോർക്​, മോസ്​കോ എന്നിവരും ദുബൈയുടെ മുന്നിലുണ്ട്​.

ടോക്യോ, സിംഗപ്പൂർ, ലോസ്​ ആഞ്​ജലസ്​, ബാഴ്​സലോണ, മഡ്രിഡ്​ എന്നിവയാണ്​ ആദ്യ പത്തിൽ ഇടംപിടിച്ച മറ്റ്​ നഗരങ്ങൾ. എക്​സ്​പോ 2020 ഉൾപ്പെടെ മഹാമേളകളുടെ വരവ്​ ദുബൈയുടെ സ്ഥാനം ഉയർത്തി.

LEAVE A REPLY

Please enter your comment!
Please enter your name here