ആഗോള ഭാരതീയ ശതകോടീശ്വരന്മാരുടെ കൂട്ടായ്മയായ ‘ഇന്‍ഡിവുഡ് ബില്യണേഴ്‌സ് ക്ലബ്’ സംഘടിപ്പിച്ച ഏകദിന സമ്മേളനവും ബിസിനസ് എക്‌സലന്‍സ് പുരസ്‌കാര മേളയും വിജയകരമായി സമാപിച്ചു. ഒക്ടോബര്‍ എഴിന് ദുബായ് ദുസിത് താനി ഹോട്ടലില്‍ വച്ചു നടന്ന ചടങ്ങില്‍ ലോകമെമ്പാടുമുള്ള ബില്ല്യണയേഴ്‌സ് പങ്കെടുത്തു. ഇന്‍ഡിവുഡ് ബില്യണേഴ്‌സ് ക്ലബ് സ്ഥാപക ചെയര്‍മാന്‍ ഡോ. സോഹന്‍ റോയ് മുഖ്യപ്രഭാഷണം നടത്തി. എഫിസം, എഐഎം ആര്‍ ഐ, ബിസ് ഈവന്റ്‌സ് മാനേജ്‌മെന്റ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.

ഐടിഎല്‍ കോസ്‌മോസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.റാം ബുക്‌സാനി, നെല്ലറ ഫുഡ്‌സ് മാനേജിംഗ് ഡയറക്ടര്‍ ശ്രീ ഷംസുദ്ദീന്‍ നെല്ലറ, എഫ് വി സി മാനേജിംഗ് ഡയറക്ടര്‍ ശ്രീ കെ.എസ് പരാഗ്, നിക്കായ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ശ്രീ. പരാസ് ഷഹദദ്പുരി, എന്‍ ബി വെഞ്ച്വേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ നീലേഷ് ഭട്‌നഗര്‍, അല്‍ ആദില്‍ ട്രേഡിംഗ് ഗ്രൂപ്പിന്റെ ചെയര്‍മാനും & മാനേജിംഗ് ഡയറക്ടറുമായ ഡോ. ധനഞ്ജയ ദാതര്‍, സിഇഒ – അറേബ്യന്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ സി ഇ ഒ ഡോ.റാസ സിദ്ദിഖി, ഫാര്‍സ് ഫിലിം ഗ്രൂപ്പ് സ്ഥാപകനും സിഇഒയുമായ ഡോ. അഹമ്മദ് ഗോള്‍ചിന്‍,

പ്രൈം ടാങ്കേഴ്‌സ് എല്‍.എല്‍.സി മാനേജിംഗ് ഡയറക്ടര്‍ ക്യാപ്റ്റന്‍ ജുഗ്വിന്ദര്‍ സിംഗ് ബ്രാര്‍, ഡോ. ശൈലേന്ദ്ര രുഘ്വാണി, ചെയര്‍മാന്‍ – എക്‌സ്‌പെര്‍ട്ട് ഗ്രൂപ്പ് ഓഫ് കമ്പനീസ്, ഡോ. സായ് ഗണേഷ് ക്ലിനിക്കിന്റെ സ്ഥാപകനും ജനറല്‍ ആന്‍ഡ് ലാപ്രോസ്‌കോപ്പിക് സര്‍ജനുമായ ഡോ. സായ് ഗണേഷ്, ഫസ്റ്റ് ഫ്‌ലൈറ്റ് കൊറിയേഴ്‌സ് (മിഡില്‍ ഈസ്റ്റ്) ന്റെ സ്ഥാപകനും മാനേജിങ് പാര്‍ട്ണറുമായ ശ്രീ. ജോണ്‍സണ്‍ തോമസ്, കൊക്കൂന സ്ഥാപകന്‍ ഡോ. സഞ്ജയ് പരാശര്‍, ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദ്, നിമോല്‍ കോര്‍പ്പറേഷന്‍ ഡിഎംസിസി മാനേജിംഗ് ഡയറക്ടര്‍ ശ്രീ പ്രേം പഞ്ചാബി, ഫിന്‍ അഡൈ്വസ് കണ്‍സള്‍ട്ടന്‍സ് ഡിഎംസിസി മാനേജിങ് ഡയറക്ടര്‍ ഡോക്ടര്‍ ഹേമന്ത് ജെത്വാനി എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി..

ഇതോടൊപ്പം, സിഇഒ -ഫിയോണിക്‌സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സി ഇ ഒ സമി സയ്യിദ്, അല്‍ താഹര്‍ ലൈസണ്‍ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ശ്രീ അജയ് ചൗഹാന്‍ എന്നിവര്‍ ഇന്‍ഡിവുഡിന്റെ മികച്ച യുവ സംരംഭകര്‍ക്കുള്ള അവാര്‍ഡ് കരസ്ഥമാക്കി.

ഇന്‍ഡിവുഡിന്റെ വനിതാ രത്‌ന അവാര്‍ഡ് നേടിയത് ബിസിനസ് ഫെസിലിറ്റേറ്റര്‍, സര്‍ട്ടിഫൈഡ് ട്രെയിനര്‍, ലൈഫ് കോച്ച്, മോട്ടിവേഷണല്‍ സ്പീക്കര്‍ എന്നീ നിലകളില്‍ പ്രശസ്തിയാര്‍ജ്ജിച്ച മിസ് ഫര്‍ഹാന വോറ; സ്റ്റഡി വേള്‍ഡ് എജ്യുക്കേഷന്‍ ഹോള്‍ഡിംഗ് ഗ്രൂപ്പ് പ്രസിഡന്റും സിഇഒയുമായ ഡോ. വിദ്യ വിനോദ് എന്നിവരാണ്.

അവാര്‍ഡ് ദാന ചടങ്ങിന് പുറമെ, ആഗോള പ്രശസ്തരായ ‘മാണിക്കത്ത് ഇവന്റസ്’ സംഘടിപ്പിച്ച ഗ്ലോബല്‍ ഫാഷന്‍ വീക്കും ഈ പരിപാടിയോട് അനുബന്ധിച്ച് നടന്നു. യുഎഇയില്‍ നിന്നുള്ള പ്രശസ്ത അന്തര്‍ദേശീയ ഡിസൈനര്‍ മോനാ അല്‍മാന്‍സൂരിയുടെ മികച്ച ശേഖരത്തോടെയാണ് ഷോ ആരംഭിച്ചത്. റോബര്‍ട്ട് നൊറെം, പ്രയാഗ കൃഷ്ണ പ്രബിന്‍, അക്ബര്‍ അമീര്‍ എന്നിവരുടെ മികച്ച ഡിസൈനുകള്‍ പ്രേക്ഷകര്‍ക്ക് വിരുന്നായി.

ഫാഷന്‍ മേഖലയില്‍ തന്റെ തായ സ്ഥാനം കരസ്ഥമാക്കിയ ഇന്‍ഡിവുഡ് ഫാഷന്‍ പ്രീമിയര്‍ ലീഗ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഭിനി സോഹന്‍ ഖാദിയും ലിനന്‍ ശേഖരങ്ങളുടെ പരമ്പരാഗത മോഡലുകള്‍ പ്രദര്‍ശിപ്പിച്ചു. കുട്ടികള്‍, മോഡലുകള്‍ എന്നിവര്‍ ക്കായുള്ള പ്രത്യേക ഫാഷന്‍ മത്സര വിഭാഗങ്ങളും ഇതോടൊപ്പം സംഘടിപ്പിച്ചിരുന്നു.

അസാമാന്യമായ കാര്യക്ഷമതയും നേതൃപാടവവും കാഴ്ചവെച്ച വിജയവഴികള്‍ വെട്ടിപ്പിടിച്ച പത്ത് വനിതാരത്‌നങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ള ഒരു കോഫി ടേബിള്‍ ബുക്കും ചടങ്ങില്‍ പ്രകാശനം ചെയ്തു. ആയിരം മില്ല്യനിലേറെ ആസ്തിയുള്ള ഇന്ത്യയിലെ സമ്പന്ന വ്യക്തികളുടെ ഒരു സമ്പൂര്‍ണ്ണ ശൃംഖലയാണ് ഇന്‍ഡിവുഡ് ബില്യണയേഴ്‌സ് ക്ലബ്. രണ്ടായിരത്തി പതിനാറില്‍, ബഹുമാനപ്പെട്ട ഇന്ത്യയുടെ ഉപരാഷ്ട്രപതി ശ്രീ വെങ്കയ്യ നായിഡുവിന്റെ സാന്നിധ്യത്തില്‍ ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിലാണ് ഈ കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചത്.

അതിനുശേഷം, തെലങ്കാന, ദുബായ്, കേരളം, കര്‍ണാടക എന്നിവിടങ്ങളില്‍ ക്ലബ്ബുകള്‍ ആരംഭിക്കുകയും നിരവധി വിജയകരമായ മേളകള്‍ സംഘടിപ്പിക്കുകയും ചെയ്തു. ഇന്ത്യന്‍ ശതകോടീശ്വരന്മാരെയും ദാര്‍ശനിക പ്രതിഭകളെയും ഒരു കുടക്കീഴില്‍ ഒന്നിപ്പിക്കുക എന്നതാണ് ഇന്‍ഡിവുഡ് ബില്യണയേഴ്‌സ് ക്ലബ് ലക്ഷ്യമിടുന്നത്. വിവിധ നിക്ഷേപ പദ്ധതികളിലൂടെ ഇന്ത്യന്‍ രൂപയെ ശക്തിപ്പെടുത്തുകയും അതിന്റെ മൂല്യം ഒരു ഡോളറിന് തുല്യമാക്കുകയും ചെയ്യുക എന്നതാണ് ഈ കൂട്ടായ്മയുടെ ആത്യന്തിക സ്വപ്നം

ബിസി നോണി, ബില്‍ഡ് ക്രാഫ്റ്റ്, ചാമ്പ്യന്‍സ്, കൃതി (ഔദ്യോഗിക ബ്രാന്‍ഡ് പാര്‍ട്ണര്‍ ), മാണിക്കത്ത് ഇവന്റസ് (ഔദ്യോഗിക ഫാഷന്‍ പാര്‍ട്ണര്‍ ), പികെജി (ബിവറേജ് പാര്‍ട്ണര്‍), യുബിഎല്‍ മീഡിയ (മീഡിയ പാര്‍ട്ണര്‍), മീഡിയ വേവ്‌സ് (സപ്പോര്‍ട്ടര്‍) എന്നിവരാണ് പരിപാടി സ്‌പോണ്‍സര്‍ ചെയ്തത്.

 

 

 

 

 

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here