റിയാദ് : പൊതു ആരോഗ്യമേഖലയിൽ 10 വർഷം പിന്നിട്ട വിദേശികളുടെ തൊഴിൽ കരാർ പുതുക്കേണ്ടെന്ന നിയമം സൗദി അറേബ്യ കർശനമാക്കി. പ്രത്യേക വിഭാഗങ്ങളിലെ സ്പെഷലിസ്റ്റുകൾക്കു സ്ഥാപന മേധാവിയുടെ അനുമതിയുണ്ടെങ്കിൽ ഇളവു ലഭിക്കും.
നടപടി കർശനമാക്കിയാൽ സർക്കാർ ആശുപത്രികളിൽ വർഷങ്ങളായി ജോലി ചെയ്യുന്ന നൂറുകണക്കിനു മലയാളി നഴ്സുമാർ ഉൾപ്പെടെയുള്ളവരെ ബാധിക്കും. സ്വകാര്യ മേഖലയ്ക്കു നിയമം ബാധകമല്ല.

സർക്കാർ ജീവനക്കാരായ വിദേശികളുടെ തൊഴിൽ കരാർ 10 വർഷത്തിനുശേഷം പുതുക്കേണ്ടെന്ന നിർദേശത്തിന് 21 വർഷം മുൻപു സൗദി മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. എന്നാൽ, ആരോഗ്യപ്രവർത്തകർ, സർവകലാശാല അധ്യാപകർ തുടങ്ങി കൂടുതൽ കാലത്തെ സേവനം ആവശ്യമുള്ളവരുടെ കാര്യത്തിൽ നിയമം കർശനമാക്കിയിരുന്നില്ല.

റിട്ടയർമെന്റ് വീസയുമായി ദുബായ്

ദുബായ് ∙ 5 വർഷം കൂടുമ്പോൾ പുതുക്കാവുന്ന ‘റിട്ടയർമെന്റ് വീസ’യുമായി ദുബായ്. 55 വയസ്സു മുതലുള്ള താമസവീസക്കാർക്കും മറ്റു വിദേശികൾക്കും പങ്കാളിക്കും മക്കൾക്കുമൊപ്പം അപേക്ഷിക്കാം. താമസവീസക്കാരെയാണ് ആദ്യഘട്ടത്തിൽ പരിഗണിക്കുക; അടുത്ത ഘട്ടത്തിൽ മറ്റു വിദേശികൾ.

നിബന്ധനകൾ: അപേക്ഷകർക്കു പ്രതിമാസം 20,000 ദിർഹം (ഏകദേശം 3.9 ലക്ഷം രൂപ) വരുമാനമോ 10 ലക്ഷം ദിർഹത്തിന്റെ സമ്പാദ്യമോ ദുബായിൽ 20 ലക്ഷം ദിർഹം മൂല്യമുള്ള സ്വത്തുവകകളോ ഉണ്ടാകണം. ആരോഗ്യ ഇൻഷുറൻസ് നിർബന്ധം. അപേക്ഷയ്ക്ക് വെബ്സൈറ്റ്: www.retireindubai.com

LEAVE A REPLY

Please enter your comment!
Please enter your name here