ഷാർജ: ഷാർജയിലെ ഏരീസ് ഏവിയേഷന്‍ സര്‍വീസസ് FZE യുടെ എന്‍ഡിടി സേവനങ്ങള്‍ക്ക്   യു,എ,ഇ.  ജനറൽ  സിവില്‍ ഏവിയേഷൻ അഥോറിറ്റിയുടെ  (ജിസിഎഎ) അംഗീകാരം ലഭിച്ചതായി  ഏരീസ് ഏവിയേഷൻ സ്ഥാപകനും സി.ഇ ഒയുമായ  സിഇഒയുമായ ഡോ. സോഹന്‍ റോയ് അറിയിച്ചു. എവിയേഷന്‍ന്റെ എന്‍ഡിറ്റി സേവനങ്ങളായ എഡ്ഡി കറന്റ്, അള്‍ട്രാസോണിക് ടെസ്റ്റിംഗ്, മാഗ്‌നെറ്റിക് പാര്‍ട്ടിക്കിള്‍, ഫ്‌ലൂറസെന്റ് പെനെട്രന്റ് ഇന്‍സ്‌പെക്ഷന്‍ തുടങ്ങിയ സേവനങ്ങള്‍ക്കാണ് അംഗീകാരം ലഭ്യമായിരിക്കുന്നത്. പതിനഞ്ച് രാജ്യങ്ങളിലായി അന്‍പത്തി മൂന്നു മള്‍ട്ടിനാഷണല്‍ കമ്പനികള്‍ ഉള്ള ഏരീസ് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമാണ് ഏരീസ് ഏവിയേഷന്‍.

ഗുണനിലവാരവും സമയബന്ധിതവുമായ സേവനങ്ങള്‍ക്ക് പേരുകേട്ട ഏരീസ് ഗ്രൂപ്പ് എല്ലായ്‌പ്പോഴും ഉപഭോക്താക്കളുടെ ആദ്യത്തെ തിരഞ്ഞെടുപ്പാണ്. കൂടുതല്‍ നല്ല സര്‍വ്വീസ് നല്‍കാന്‍ ഈ അംഗീകാരം തങ്ങളെ സഹായിക്കുമെന്ന് ഏരീസ് ഗ്രൂപ്പ് ചെയര്‍മാനും സിഇഒയുമായ ഡോ. സോഹന്‍ റോയ് പറഞ്ഞു. ഇത് സ്ഥാപനത്തിലെ മുഴുവന്‍ ജീവനക്കാര്‍ക്കും അഭിമാനാര്‍ഹമായ നേട്ടമാണെന്ന് പറഞ്ഞ സോഹന്‍ റോയ് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍, കമ്പനിയുടെ അവിശ്വസനീയമായ വളര്‍ച്ച സാധ്യമാക്കിയ തന്റെ ടീമിനെ അങ്ങേയറ്റം ബഹുമാനിക്കുന്നുവെന്നും അഭിമാനിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. ഈ അംഗീകാരത്തോടെ എന്‍ഡിറ്റി സേവനങ്ങള്‍ എവിയേഷന്‍ മേഖലയില്‍ വിജയകരമായി നടപ്പിലാക്കുന്നതില്‍ ഞങ്ങള്‍ കുറേക്കൂടി മുന്നോട്ടു പോയിരിക്കുകയാണെന്നും സോഹന്‍ റോയ് പറഞ്ഞു.

ഏരീസ് ഏവിയേഷന്‍ സര്‍വീസസിന് നിലവില്‍ ഐഎസ്ഒ/ഐഇസി 17020:2012, ഐഎസ്ഒ 9001:2015, 14001:2015, 45001:2018, ഐഎസ്ഒ/ടിഎസ് 29001:2010, ഐഎസ്ഒ/ഐഇസി 17025:2015 അംഗീകാരങ്ങളുണ്ട്. ലോകമെമ്പാടുമുള്ള സമുദ്ര വ്യവസായത്തിനും കപ്പല്‍ ഉടമകള്‍ക്കും സാങ്കേതിക കണ്‍സള്‍ട്ടന്‍സിയും പ്രോജക്ട് മാനേജുമെന്റ് സേവനങ്ങളും ഏരീസ് നല്‍കുന്നുണ്ട്. മാരിടൈം കണ്‍സള്‍ട്ടന്‍സി, സര്‍വേ, റോപ്പ് ആക്‌സസ്, ഇന്റീരിയര്‍, മീഡിയ, മൂവി മേക്കിംഗ്, ഇവന്റ് മാനേജുമെന്റ്, ടെലിവിഷന്‍, ടൂറിസം മുതല്‍ ഗവേഷണ, പരിശീലന സ്ഥാപനങ്ങള്‍ വരെ നീളുന്നതാണ് ഏരീസിന്റെ പ്രവര്‍ത്തന വ്യാപ്തി.

പരിചയ സമ്പന്നരായ ജോലിക്കാരെ ഉപയോഗിച്ച് ലൈറ്റ് എയര്‍ക്രാഫ്റ്റ്, ബിസിനസ്, എക്‌സിക്യൂട്ടീവ് ജെറ്റുകള്‍, ഹെലികോപ്റ്ററുകള്‍, മിലിട്ടറി ഫൈറ്റര്‍ ജെറ്റുകള്‍, മെയിന്‍സ്ട്രീം എയര്‍ലൈന്‍സ്, മള്‍ട്ടിനാഷണല്‍ കാരിയറുകള്‍ എന്നിവയുടെ ഘടകങ്ങളെക്കുറിച്ച്  ബിഎസ് ഇഎന്‍ 4179 / പിസിഎന്‍ / എന്‍എഎസ് 410  മുതലായവ  അനുസരിച്ച് ഏരീസ് ഏവിയേഷന്‍ ഇന്‍സ്‌പെക്ഷന്‍ സര്‍വീസ് നല്‍കിവരുന്നു. എഞ്ചിന്‍ ഘടകങ്ങള്‍, ഫ്‌ലൈറ്റ് നിയന്ത്രണങ്ങള്‍, ലാന്‍ഡിംഗ് ഗിയര്‍, ലോഹങ്ങളുടെയും സംയോജിത വസ്തുക്കളുടെയും പ്രാഥമിക ഘടനകള്‍ തുടങ്ങിയവയില്‍ മികച്ച വൈദഗ്ദ്യവും ഏരീസ് സര്‍വ്വീസിനുണ്ട്.  

LEAVE A REPLY

Please enter your comment!
Please enter your name here