കുവൈത്ത് സിറ്റി: ബിരുദം ഇല്ലാത്ത, 60 വയസ്സ് കഴിഞ്ഞ വിദേശികൾക്ക് ഇഖാമ (തൊഴിലനുമതി) പുതുക്കി നൽകേണ്ടെന്ന കുവൈത്ത് തീരുമാനം ജനുവരി ഒന്നിനു പ്രാബല്യത്തിൽ വരും. ഇവർക്കു മക്കളുടെയോ പങ്കാളിയുടെയോ സ്പോൺസർഷിപ്പിൽ കുടുംബ/ആശ്രിത വീസയിലേക്കു മാറാം.

2021ൽ കാലാവധി തീരുന്ന ഇഖാമയാണെങ്കിൽ അതു പൂർത്തിയാകുന്നതുവരെ ജോലിയിൽ തുടരാൻ അനുവദിക്കും. അതു കഴിയുമ്പോൾ ആവശ്യമെങ്കിൽ കുടുംബവീസയിലേക്കു മാറാം. ആശ്രിത/കുടുംബവീസയിൽ കഴിയുന്ന 60 കഴിഞ്ഞവർക്കു ജോലി ചെയ്യാൻ അനുമതി ഇല്ല. കുവൈത്തിൽ താമസിക്കാമെന്നു മാത്രം. അതിനിടെ, 1992 മുതൽ 2020 വരെ 8 ലക്ഷം വിദേശികളെ നാടുകടത്തിയെന്നു കുവൈത്ത് അറിയിച്ചു.
12 രാജ്യക്കാർക്ക് വീസ വിലക്കി യുഎഇ

ദുബായ്: കോവിഡ് വ്യാപനം ശക്തമായ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, തുർക്കി, ഇറാൻ, യെമൻ, ഇറാഖ് തുടങ്ങി 12 രാജ്യങ്ങൾക്കു പുതിയ വീസ അനുവദിക്കുന്നതു യുഎഇ താൽക്കാലികമായി നിർത്തലാക്കി. കോവിഡിന്റെ രണ്ടാം വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായാണു നടപടി. എന്നാൽ നിലവിൽ നൽകിയിട്ടുള്ള വീസകളെ നിരോധനം ബാധിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here