ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ് . കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 13,993 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 101 മരണവും സ്ഥിരീകരിച്ചു.

ഇതോടെ രാജ്യത്തെ ആക കോവിഡ് കേസുകളുടെ എണ്ണം 1,09,77,387 ആയി. 10,387 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,06,78,048 ആയി. ആകെ മരണസംഖ്യ 1,56,212 ആയി. നിലവില്‍ 1,43,127 പേരാണ് ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ 1,07,15,204 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 വാക്‌സിന്‍ നല്‍കിയെന്നും കേന്ദ്ര ആരോഗ്യന്ത്രാലയം അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here