മുംബൈ: കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സ്ഥിതി തുടര്‍ന്നാല്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കഴിഞ്ഞ ദിവസങ്ങളിലായി മുംബൈയില്‍ കോവിഡ് കേസുകള്‍ ഇരട്ടിക്കുന്നതും ചൂണ്ടിക്കാട്ടിക്കൊണ്ട് സംസ്ഥാനത്തെ കോവിഡ് സാഹചര്യം അതീവ ഗൗരവതരമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

മറ്റൊരു ലോക്ഡൗണിലേക്ക് നീങ്ങാതെ ഇരിക്കണമെങ്കില്‍ ജനങ്ങള്‍ കര്‍ശനമായി കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കണമെന്നും അദേഹം പറഞ്ഞു.

നമ്മുക്ക് ഒരു ലോക്ഡൗണ്‍ വേണോ? ഓരോരുത്തരും ഉത്തരവാദിത്തത്തോടെ പെരുമാറിയാല്‍, അടുത്ത എട്ട് ദിവസത്തിനുള്ളില്‍ അറിയാന്‍ സാധിക്കും. ലോക് ഡൗണ്‍ വേണ്ട എന്നാണെങ്കില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കുക. ലോക്ഡൗണ്‍ വേണമെന്ന് ആണെങ്കില്‍ മറിച്ചാകാം. അതിനാല്‍ മാസ്‌ക് ധരിച്ച് ലോകഡ്ൗണിനെ ഉപേക്ഷിക്കാന്‍ നാം തീരുമാനിക്കണം. അദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വെള്ളിയാഴ്ച 6,000 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇന്ന് 6,971 കേസുകളും 35 മരണവും സ്ഥിരീകരിച്ചു. തലസ്ഥാനമായ മുംബൈയില്‍ മാത്രം 921 കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ ചില ഇടങ്ങളില്‍ അതീവ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമരാവതി ജില്ലയില്‍ ഒരാഴ്ചത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here