ന്യൂഡൽഹി: പെട്രോളിയം ഉത്പന്നങ്ങളെ ജി എസ് ടി പരിധയിൽ ഉൾപ്പടുത്താനായി ജി എസ് ടി കൗൺസിലിനോട് കേന്ദ്രസർക്കാർ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് പെട്രോളിയം വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. കേന്ദ്രം ആവശ്യപ്പെടുന്നെങ്കിലും തീരുമാനമെടുക്കേണ്ടത് കൗൺസിലാണെന്നും മന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കൂടിയതാണ് ഇന്ധന വില വർദ്ധിക്കാൻ കാരണമെന്നും ഇത് മെല്ലെ കുറമെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്ത് ഇന്ധനവില റോക്കറ്റുപോലെ കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ പെട്രോളിയം ഉത്പന്നങ്ങളെ ജി എസ് ടി. പരിധിയിൽ കൊണ്ടുവരാൻ തയ്യാറാണെന്ന് കഴിഞ്ഞദിവസം ധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കിയിരുന്നു. ജി എസ് ടി പരിധിയിൽ വന്നാൽ രാജ്യമാകെ ഒറ്റ വിലയാകുമെന്ന് ധനമന്ത്രി പറഞ്ഞിരുന്നു. കേ​ന്ദ്ര​വും​ ​സം​സ്ഥാ​ന​ങ്ങ​ളും​ ​ത​മ്മി​ൽ​ ​ഗൗ​ര​വ​മാ​യ​ ​ച​ർ​ച്ച​ക​ളി​ലൂ​ടെ​യേ​ ​ഇ​തു​ ​സാ​ദ്ധ്യ​മാ​കൂ എന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

ജി.​എ​സ്.​ടി​ ​വ​ന്നാൽ
പെ​ട്രോ​ളി​ന് 32.90​ ​രൂ​പ​യും​ ​ഡീ​സ​ലി​ന് 31.8​ ​രൂ​പ​യു​മാ​ണ് ​കേ​ന്ദ്ര​ ​എ​ക്‌​സൈ​സ് ​നി​കു​തി.​ ​സം​സ്ഥാ​ന​ ​വി​ല്പ​ന​ ​നി​കു​തി​ ​പെ​ട്രോ​ളി​ന് 20.66​ ​രൂ​പ​;​ ​ഡീ​സ​ലി​ന് 15.95​ ​രൂ​പ.​ ​പെ​ട്രോ​ളി​ന് 28​ ​പൈ​സ​യും​​​ ​ഡീ​സ​ലി​ന് 25​ ​പൈ​സ​യും​ ​ച​ര​ക്കു​കൂ​ലി​യും​ ​പെ​ട്രോ​ളി​ന് 3.68​ ​രൂ​പ​യും​ ​ഡീ​സ​ലി​ന് 2.51​ ​രൂ​പ​യും​ ​ഡീ​ല​ർ​ ​ക​മ്മി​ഷ​നു​മു​ണ്ട്.​ ​ജി.​എ​സ്.​ടി​ ​വ​ന്നാ​ൽ,​ ​ഏ​റ്റ​വും​ ​ഉ​യ​ർ​ന്ന​ ​സ്ലാ​ബാ​യ​ 28​ ​ശതമാനം ​ഏ​ർ​പ്പെ​ടു​ത്തി​യാ​ലും​ ​വി​ല​ ​കു​ത്ത​നെ​ ​കു​റ​യും.

പെ​ട്രോ​ൾ​ ​വി​ല​ ​കു​റ​യു​ന്ന​ത്
ഫെ​ബ്രു​വ​രി​​ 16​ന് ​പെ​ട്രോ​ൾ​ ​അ​ടി​സ്ഥാ​ന​ ​വി​ല​ ​ലി​റ്റ​റി​ന് 31.82​ ​രൂ​പ.​ ​കേ​ന്ദ്ര​-​സം​സ്ഥാ​ന​ ​നി​കു​തി​ക​ളും​ ​ച​ര​ക്കു​കൂ​ലി​യും​ ​ഡീ​ല​ർ​ക​മ്മി​ഷ​നും​ ​ചേ​രു​മ്പോ​ൾ​ ​പ​മ്പി​ലെ​ ​വി​ല​ 89.34​ ​രൂ​പ.​ ​ജി.​എ​സ്.​ടി​യി​ൽ​ 31.82​ ​രൂ​പ​യ്ക്കൊ​പ്പം​ ​അ​തി​ന്റെ​ 28​ ​ശ​ത​മാ​ന​മാ​യ​ 8.90​ ​രൂ​പ​യും​ 28​ ​പൈ​സ​ ​ച​ര​ക്കു​കൂ​ലി​യും​ 3.68​ ​രൂ​പ​ ​ഡീ​ല​ർ​ ​ക​മ്മി​ഷ​നും​ ​മാ​ത്രം.​ ​ആ​കെ​ 44.68​ ​രൂ​പ​ ​മാ​ത്രം.

ഡീ​സ​ൽ​ ​വി​ല​ ​കു​റ​യു​ന്ന​ത്
അ​ടി​സ്ഥാ​ന​ ​വി​ല​ 33.46​ ​രൂ​പ,​ ​ജി.​എ​സ്.​ടി​ ​(28​%​)​ 9.36​ ​രൂ​പ,​ ​ച​ര​ക്കു​കൂ​ലി​ 25​ ​പൈ​സ,​ ​ഡീ​ല​ർ​ ​ക​മ്മി​ഷ​ൻ​ 2.51​ ​രൂ​പ.​ ​ആ​കെ​ ​:​ 45.58​ ​രൂ​പ.

LEAVE A REPLY

Please enter your comment!
Please enter your name here