ന്യൂഡൽഹി: രണ്ടാം വരവിൽ കൗമാരക്കാരെയും കുട്ടികളെയും കോവിഡ്​ കൂടുതലായി ബാധിക്കുന്നുവെന്ന്​ ഡൽഹിയിലെ ഡോക്​ടർമാർ. തലസ്​ഥാനത്ത്​ വീണ്ടും രോഗ വ്യാപനം വർധിക്കു​േമ്പാൾ കൗമാരക്കാർ, ഗർഭിണികൾ, കൊച്ചുകുട്ടികൾ എന്നിവരിൽ​ വൈറസ്​ ബാധ താരതമ്യേന ഉയർന്ന നിലയിലാണെന്ന്​ ജയ്​ പ്രകാശ്​ നാരായൺ ഹോസ്​പിറ്റലിലെ മെഡിക്കൽ ഡയറക്​ടർ ഡോ. സുരേഷ്​ കുമാർ വാർത്താ ഏജൻസിയായ ‘എ.എൻ.ഐ’യോട്​ പറഞ്ഞു.

കഴിഞ്ഞ വർഷത്തേക്കാൾ വേഗത്തിലാണ്​ ഇത്തവണ രോഗം വ്യാപിക്കുന്നത്​. കഴിഞ്ഞ ആഴ്ച ഞങ്ങളുടെ ആശുപത്രിയിൽ 20 രോഗികളെയാണ്​ കോവിഡ്​ ബാധിതരായി അഡ്​മിറ്റ്​ ചെയ്​തിരുന്നത്​. എന്നാൽ, ഇന്ന്​ 170 പേരെ അഡ്​മിറ്റ്​ ചെയ്​തു. കിടത്തിച്ചികിത്സക്ക് ​കൂടുതൽ കിടക്കകൾ വേണമെന്ന അവസ്​ഥയാണിപ്പോൾ.

ആദ്യവരവിൽ 60 കഴിഞ്ഞ രോഗികളായിരുന്നു ഏറെയും. എന്നാൽ, ഇപ്പോൾ കൗമാരക്കാരും കൊച്ചുകുട്ടി കളും ഗർഭിണികളുമൊക്കെ കൂടുതലായുണ്ട്​. ഞങ്ങളുടെ ആശുപത്രിയിൽ 1000 കിടക്കകൾ കൂടി അധികം ഒരുക്കിയിരിക്കുകയാണ്​. ഇപ്പോഴത്തെ സാഹചര്യത്തിൽ ഔട്ട്​ പേഷ്യന്‍റ്​ ഡിപാർട്​മെന്‍റ്​ സൗകര്യങ്ങൾ നിർത്തലാക്കാൻ ഇതുവരെ തങ്ങൾക്ക്​ പദ്ധതിയൊന്നുമില്ലെന്നും ഡോ. സുരേഷ്​ കുമാർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here