ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും വേഗത്തില്‍ വാക്‌സിന്‍ നല്‍കുന്ന രാജ്യമായി ഇന്ത്യ. യുഎസിനേയും മറികടന്നാണ് ഇന്ത്യന്‍ ‘വാക്‌സിന്‍’ കുതിപ്പ്. പ്രതിദിനം ശരാശരി 30,93,861 വാക്‌സിന്‍ ഡോസുകള്‍ നല്‍കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതുവരെയുള്ള വാക്‌സിന്‍ ഡോസുകളുടെ എണ്ണം ബുധനാഴ്ച 8.70 കോടി കവിഞ്ഞു. ചൊവ്വാഴ്ചയും ബുധനാഴ്ച രാവിലെയുമായി 33 ലക്ഷത്തിലധികം ഡോസുകളാണ് നല്‍കിയത്. രാജ്യത്ത് ദിനംപ്രതി പുതിയ രോഗബാധിതരുണ്ടാകുന്ന പശ്ചാത്തലത്തിലാണ് രാജ്യത്ത് വാക്‌സിനേഷന്‍ വേഗത്തിലാക്കുന്നത്.

നിലവില്‍ മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഡല്‍ഹി, മധ്യപ്രദേശ്, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍. പുതിയ കേസുകളില്‍ 80.70 ശതമാനവും ഈ എട്ട് സംസ്ഥാനങ്ങളിലല്‍ നിന്നാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here