മുംബൈ: കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന് ആശുപത്രികളും മറ്റു ആരോഗ്യ കേന്ദ്രങ്ങളും നിറഞ്ഞതോടെ മുംബൈയിൽ ഫൈവ് സ്റ്റാർ, ഫോർ സ്റ്റാർ ഹോട്ടലുകൾ ആശുപത്രികളാക്കുന്നു. ആ​ഴ്ച​കൾക്കകം മൂ​ന്ന് ജം​ബോ ഫീ​ൽ​ഡ് ആ​ശു​പ​ത്രി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും ബ്രി​ഹ​ൻമും​ബൈ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷൻ (ബി.എം.സി.) അ​റി​യി​ച്ചു.

മുംബൈയിലെയും പ്രാന്തപ്രദേശങ്ങളിലെയും ഫോർ സ്റ്റാർ ഹോട്ടലുകളും പഞ്ചനക്ഷത്ര ഹോട്ടലുകളും രോഗികൾക്കായി കോവിഡ് കെയർ സെൻറർ സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഉടൻ ആവശ്യപ്പെടുമെന്ന് ബി.എം.സി കമീഷ്ണർ ഇഖ്ബാൽ സിങ് ചഹൽ പറഞ്ഞു.

കോവിഡ്​ വ്യാപനം അതിരൂക്ഷമാകുകയാണ് മഹാരാഷ്ട്രയിൽ. താനെയിൽ മാത്രം 24 മണിക്കൂറിനിടെ 4,971 പേർക്കാണ് കോവിഡ് ബാധിച്ചത്. ഓക്സിജൻ, മരുന്നുകൾ, ആൻറി വൈറൽ ഇഞ്ചക്ഷൻ എന്നിവയുടെ വിതരണം സുഗമമാക്കുന്നതിനുള്ള നടപടികളിലാണ് സംസ്ഥാന സർക്കാർ. കൂടാതെ നിരവധി ജില്ലകളിൽ അധിക കിടക്കകൾ ക്രമീകരിക്കുകയും ചെയ്യുന്നുണ്ട്.

സംസ്ഥാനത്താകെ ലോക്​ഡൗൺ ഏർപ്പെടുത്തുന്നത് സംബന്ധിച്ച തീരുമാനം നാളെയാണ് ഉണ്ടാകുക. നിലവിൽ രാത്രി കർഫ്യൂ അടക്കം നിയന്ത്രണം ഏപ്രിൽ 30 വരെ നിലനിൽക്കുന്നുണ്ട്​.

 

LEAVE A REPLY

Please enter your comment!
Please enter your name here