ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ 10,​12 ക്ലാസുകളിലെ ഐ.സി.എസ്.ഇ ബോർഡ് പരീക്ഷ മാറ്റിവച്ചു. പുതിയ തീയതി ജൂൺ ആദ്യവാരം അറിയിക്കുമെന്ന് ഐ.സി.എസ്.ഇ വാർത്താക്കുറിപ്പിൽ അറിയിച്ചു.രാജ്യത്ത് കൊവിഡ് 19 വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പരീക്ഷ മാറ്റണമെന്ന് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും രാഷ്ട്രീയ നേതാക്കളുടെയും ഭാഗത്തുനിന്ന് ആവശ്യമുയർന്നിരുന്നു. ഇതിനെ തുടർന്നാണ് പുതിയ തീരുമാനം. കഴിഞ്ഞ ദിവസം സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷകൾ റദ്ദാക്കുകയും പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റി വയ്ക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here