ബെർലിൻ: കോവിഡി​െൻറ ഇന്ത്യൻ വകഭേദത്തിനെതിരെ ഫൈസർ വാക്​സിൻ ഫലപ്രദമാണെന്ന്​ ബയോൺടെക്​ സഹസ്ഥാപകൻ ഉഗുർ സഹിൻ അറിയിച്ചു. ‘ഇന്ത്യൻ വകഭേദത്തിൽ ഇപ്പോഴും പരിശോധനകൾ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ, സമാനമായ വകഭേദങ്ങൾക്കെതിരെ ഫൈസർ പ്രതിരോധം തീർക്കുമെന്ന് നേരത്തെ തന്നെ പരീക്ഷിച്ച് തെളിഞ്ഞതാണ്, അക്കാര്യത്തിൽ ആത്മവിശ്വാസമുണ്ടെന്നും’ ഉഗുർ സഹിൻ പറഞ്ഞു.

കൊറോണ വൈറസി​െൻറ B.1.617 എന്ന വകഭേദമാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്​തിരിക്കുന്നത്​. ചുരുങ്ങിയത് 17 രാജ്യങ്ങളില്‍ ഇതേ, വകഭേദമുള്ളതായും ലോകാരോഗ്യ സംഘടന പുറത്തുവിട്ടിരുന്നു.

നേരത്തെ ഇന്ത്യൻ വകഭേദത്തിനെതിരെ ഫൈസർ വാക്​സിൻ ഫലപ്രദമെന്ന്​ തങ്ങൾ നടത്തിയ പഠനത്തിൽ വ്യക്​തമായതായി ഇസ്രായേൽ അറിയിച്ചിരുന്നു. ഇന്ത്യൻ കോവിഡ്​ വകഭേദം ബാധിച്ച​ ഏഴ്​ കേസുകൾ ഇസ്രായേലിൽ കഴിഞ്ഞയാഴ്ച റിപ്പോർട്ട്​ ചെയ്​തിരുന്നു. ഇവരിൽ നടത്തിയ പഠനത്തിലാണ്​ ഫൈസർ വാക്​സിൻ കോവിഡിന്‍റെ ഇന്ത്യൻ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന്​ കണ്ടെത്തിയത്​. എന്നാൽ, ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇസ്രായേൽ പുറത്ത്​ വിട്ടിട്ടില്ല.

അമേരിക്കൻ മരുന്ന്​ നിർമാതാക്കളായ ഫൈസറും ​ബയോൺടെകും ചേർന്ന്​ വികസിപ്പിച്ചെടുത്ത വാക്​സിൻ 90 ശതമാനത്തിലധികം ഫലപ്രദമാണെന്നാണ്​ റിപ്പോർട്ട്​. എന്നാൽ, ഇന്ത്യയിൽ ഫൈസർ വാക്​സിന്​ അനുമതി നൽകിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here