ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗം അതി ഭീകരമായി രീതിയില്‍ താണ്ഡവമാടിക്കൊണ്ടിരിക്കുമ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനാണ് ആരോഗ്യ വകുപ്പും ഭരണകൂടവും ആവശ്യപ്പെടുന്നത്. അതേസമയം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും കോവിഡിനെ നിയന്ത്രണ വിധേയമാക്കാന്‍ ഇപ്പോഴും സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രത്യേക ഡൂഡില്‍ ഒരുക്കി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുകയാണ് ഗൂഗിള്‍.

‘വാക്സിന്‍ സ്വീകരിക്കൂ, മാസ്‌ക് ധരിക്കൂ, ജീവിതം രക്ഷിക്കൂ’ എന്ന സന്ദേശമാണ് ഡൂഡിലിലൂടെ ഗൂഗിള്‍ പങ്കുവയ്ക്കുന്നത്. ഗൂഗിള്‍ ഡൂഡിലില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ കൊവിഡ് വാക്സിനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും ലഭ്യമാക്കിയിരിക്കുന്നു. മെയ് ഒന്ന് മുതലാണ് രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്സിനേഷന്റെ മൂന്നാം ഘട്ടത്തിന്റെ ആരംഭം. പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഈ ഘട്ടത്തില്‍ വാക്സിനേഷന്‍. എന്നാല്‍ കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ വാക്സിന്‍ ക്ഷാമം രൂക്ഷമാണ്

 

 

LEAVE A REPLY

Please enter your comment!
Please enter your name here