കാന്‍ബറ: ഇന്ത്യയില്‍നിന്ന് ഓസ്‌ട്രേലിയയിലേക്ക് വരുന്നവര്‍ക്കെതിരെ കോവിഡ് നിയന്ത്രണത്തിന്റെ പേരില്‍ അഞ്ചുവര്‍ഷംവരെ തടവ് അടക്കമുള്ള മാരക ശിക്ഷാനടപടി പ്രഖ്യാപിച്ച ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നടപടിയില്‍ വന്‍ വിമര്‍ശം. ഓസ്‌ട്രേലിയയുടെ നടപടി വംശീയവും മനുഷ്യാവകാശ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പ്രമുഖരും സംഘടനകളും രംഗത്തെത്തി.

തിങ്കളാഴ്ചമുതല്‍ ഈ മാസം 15 വരെയാണ് ഓസ്‌ട്രേലിയയില്‍ ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഒമ്പതിനായിരത്തോളം ഓസ്‌ട്രേലിയക്കാര്‍ നിലവില്‍ ഇന്ത്യയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് തീവ്രമായ മറ്റ് രാജ്യങ്ങളില്‍നിന്ന്‌ ഓസ്‌ട്രേലിയയിലേക്ക് വരുന്നവര്‍ക്ക് ഒരു ശിക്ഷാനടപടിയും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ആരോഗ്യ, നിയമമേഖലയിലുള്ള സംഘടനകള്‍ ചൂണ്ടിക്കാട്ടി. മഹാമാരിയെ ചെറുക്കുന്നതിനുള്ള കര്‍ശന നടപടിയാണെന്നും വംശീയമായി ഒന്നുമില്ലെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here