ന്യൂഡല്‍ഹി : കോവിഡ് വ്യാപനം രൂക്ഷമാകുന്ന ഡല്‍ഹിയില്‍ സൗജന്യ റേഷന്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. എല്ലാ റേഷന്‍ ഉടമകള്‍ക്കും രണ്ടുമാസത്തേക്കാണ് സൗജന്യ റേഷന്‍ നല്‍കുക. അതുകൊണ്ട് ലോക്ഡൗണ്‍ രണ്ട് മാസത്തേക്ക് നീട്ടുന്നു എന്ന അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.

 

സാമ്പത്തിക പ്രതിസന്ധിയില്‍ പാവപ്പെട്ടവരെ സഹായിക്കുക മാത്രമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും കെജ് രിവാള്‍ പറഞ്ഞു. ഡല്‍ഹിയിലെ 72 ലക്ഷത്തോളം കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുമെന്ന് കെജ് രിവാള്‍ പറഞ്ഞു.

ഇതിന് പുറമേ ഓട്ടോ, ടാക്സി ഡ്രൈവര്‍മാര്‍ക്ക് 5000 രൂപയുടെ സാമ്പത്തിക സഹായവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്ഡൗണില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്നത് പാവങ്ങളാണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു കെജ് രിവാളിന്റെ പ്രഖ്യാപനം.

കൊറോണക്കാലത്ത് വിതരണം ചെയ്ത കിറ്റിന്റെ ബലത്തിലാണ് കേരളത്തില്‍ പിണറായി സര്‍ക്കാര്‍ തുടര്‍ഭരണം പിടിച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ തന്ത്രവുമായി കെജ് രിവാള്‍ രംഗത്തെത്തിയത്

LEAVE A REPLY

Please enter your comment!
Please enter your name here