ന്യൂഡൽഹി: യു.എസ്​ കോവിഡ്​ വാക്​സിനുകളായ ഫൈസറും മോഡേണയും ഇന്ത്യയിൽ ഉടൻ എത്തില്ലെന്ന്​ സൂചന. 2021​െൻറ മൂന്നാം പാദത്തിൽ മാത്രമേ ഈ വാക്​സിനുകൾ ഇന്ത്യയിൽ എത്താൻ സാധ്യതയുള്ളുവെന്ന്​​ നീതി ആയോഗ്​ അംഗം വി.കെ പോൾ പറഞ്ഞു. വിദേശ വാക്​സിൻ നിർമാതാക്കളുമായി സർക്കാർ ചർച്ചകൾ തുടരുന്നുണ്ടെന്നും അദ്ദേഹം വ്യക്​തമാക്കി.

വാക്​സിൻ നേരിട്ട്​ ഇന്ത്യയിലേക്ക്​ ഇറക്കുമതി ചെയ്യുകയോ അല്ലെങ്കിൽ ഇന്ത്യൻ കമ്പനികളുടെ സഹായത്തോടെ രാജ്യത്ത്​ നിർമിക്കുകയോ ചെയ്യാമെന്ന്​ കമ്പനികളെ അറിയിച്ചിട്ടുണ്ട്​. ഫൈസറും മോഡേണയും സ്വന്തംനിലക്ക്​ വാക്​സിൻ ഇറക്കുമതി നടത്താമെന്നാണ്​ അറിയിച്ചിട്ടുള്ളതെന്നും വി.കെ പോൾ പറഞ്ഞു. അതേസമയം, ജോൺസൺ & ജോൺസൺ ഇന്ത്യൻ കമ്പനിയുമായി ചേർന്ന്​ വാക്​സിൻ നിർമാണം നടത്താൻ സന്നദ്ധത അറിയിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്ത്​ വരുന്നുണ്ട്​.

സെറം ഇൻസ്​റ്റിറ്റ്യൂട്ടുമായി ചേർന്ന്​ വാക്​സിൻ നിർമാണം നടത്താനുള്ള സാധ്യതകളാണ്​ ജോൺസൺ & ജോൺസൺ പരിശോധിക്കുന്നത്​. അതേസമയം, രാജ്യത്ത്​ വാക്​സിൻ ക്ഷാമം മാറ്റമില്ലാതെ തുടരുകയാണ്​. വാക്​സിൻ പ്രതിസന്ധി പരിഹരിക്കാൻ കോവിഷീൽഡ്​ വാക്​സി​െൻറ രണ്ട്​ ഡോസുകൾക്കിടയിലെ ഇടവേള കേന്ദ്രസർക്കാർ വർധിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here