ന്യൂഡൽഹി: കോവിഡ്​ പ്രതിസന്ധിക്കിടെ സെൻട്രൽ വിസ്​ത നിർമാണവുമായി മുന്നോട്ട്​ പോകുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ ശക്​തമായ പ്രതിഷേധം ഉയർത്താൻ കോൺഗ്രസ്​. നേരത്തെ റഫാൽ അഴിമതിയുടെ സമയത്ത്​ ഉയർത്തിയ ‘ചൗക്കീദാർ ചോർ ഹേ’ കാമ്പയിനിന്​ സമാനമായി ഇക്കുറി ​മോദി മഹലുമായാണ്​ കോൺഗ്രസ്​ രംഗത്തെത്തുന്നത്​.

കോവിഡിൽ ഓക്​സിജൻ ലഭിക്കാതെയും ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്​തത മൂലവും ആയിരങ്ങൾ മരിച്ച്​ വീഴു​േമ്പാൾ പ്രധാനമന്ത്രിയുടെ വസതിയുടെ നിർമാണം ഉൾപ്പെടുന്ന സെൻട്രൽ വിസ്​ത പദ്ധതിയുമായി സർക്കാർ മുന്നോട്ട്​ പോവുകയാണ്​. ഇതിനെതി​രായി വലിയ പ്രതിഷേധം ഉയർത്തുകയാണ്​ മോദി മഹലിലൂടെ കോൺഗ്രസ്​ ലക്ഷ്യമിടുന്നത്​. കോൺഗ്രസ്​ നേതാവ്​ ജയറാം രമേശാണ്​ കാമ്പയിനിന്​ തുടക്കമിട്ടത്​. ഇപ്പോൾ നിരവധി നേതാക്കളാണ്​ ഇത്​ ഏ​റ്റുപിടിക്കുന്നത്​.

യൂത്ത്​ കോൺഗ്രസ്​ അധ്യക്ഷൻ ബി.വി ശ്രീനിവാസ്​ കഴിഞ്ഞ ദിവസം മോദി മഹൽ കാമ്പയിൽ ഉയർത്തിയിരുന്നു. കോവിഡ്​ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ക്രൈംബ്രാഞ്ച്​ ശ്രീനിവാസിനെ ചോദ്യം ചെയ്​തതിന്​ പിന്നാലെയായിരുന്നു ട്വീറ്റ്​. മോദി മോദി മഹലി​െൻറ നിർമാണ തിരക്കിലാണെങ്കിൽ ഞങ്ങൾ ജനങ്ങളെ സഹായിക്കാനുള്ള ശ്രമത്തിലാണെന്ന്​ ശ്രീനിവാസ്​ ട്വീറ്റ്​ ചെയ്​തിരുന്നു. കോവിഡ്​ പ്രതിരോധത്തിന്​ പണം ചെലവഴിക്കാതെ മോദി മഹലിനായി 20,000 കോടി ചെലവാക്കുന്നത്​ എന്തിനാണെന്ന ചോദ്യവുമായി മധ്യപ്രദേശ്​ കോൺഗ്രസ്​ ഐ.ടി സെക്രട്ടറി കമലേഷ്​ ശിവാരയും രംഗത്തെത്തിയിരുന്നു. മോദി മഹൽ ഹാഷ്​ടാഗിലു​ള്ള ട്വീറ്റുകൾ കോൺഗ്രസ്​ ട്വിറ്ററിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here