സ്വന്തം ലേഖകൻ

ന്യൂ ഡൽഹി:  കോവിഡിൽ നരേന്ദ്രമോദിക്ക് വിമർശനവുമായി ആർ എസ് എസ് മേധാവി
മോഹൻ ഭാഗവത് രംഗത്ത്. കോവിഡിന്റെ ഒന്നാം ഘട്ടം പിന്നിട്ടപ്പോൾ അമിത ആത്മവിശ്വാസം പ്രകടിപ്പിച്ചതാണ് രാജ്യം നേരിടുന്ന പ്രതിസന്ധിക്ക് കാരണമെന്നാണ് മോഹൻ ഭാഗവത്തിന്റെ ആരോപണം. കോവിഡ് വ്യാപനം തടയുന്നതിൽ പ്രധാന മന്ത്രിയുടെ ഓഫീസിന് വീഴ്ച സംഭവിച്ചതായി കഴിഞ്ഞ ദിവസം ആർ എസ് എസ് ആരോപിച്ചിരുന്നു. കോവിഡ് വ്യാപനം തടയുന്നതിൽ വൻവീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിന് വലിയ വീഴ്ചയുണ്ടായി എന്ന ആർ എസ് എസ് ആരോപണത്തിൽ പ്രധാമന്ത്രി മൗനം പാലിക്കുകയായിരുന്നു.

ഇതിനിടയിൽ കോവിഡ് വ്യാപനം തടയുന്നതിൽ ഉണ്ടായ വീഴ്ചയെ ദേശീയ മാധ്യമങ്ങളടക്കം വലിയ പ്രാധാന്യം നൽകുന്നതും, മോദിയുടെ നിലപാടുകൾ കേന്ദ്രസർക്കാരിന് വലിയ പ്രതിച്ഛായതകർച്ചയുണ്ടായതായാണ് ആർ എസ് എസിന്റെ നിഗമനം.
ഭരണതലത്തിലുണ്ടായിരിക്കുന്ന വീഴ്ചയിൽ അസ്വസ്ഥരാണ് ആർ എസ് എസ് നേതൃത്വം. മോദിയ്ക്ക് വലിയ പിന്തുണ നൽകിയിരുന്ന സംഘടനയാണ്  ആർ എസ് എസ്. കേന്ദ്രസർക്കാരിൽ നിർണായക സ്വാധീനമുള്ള ആർ എസ് എസ് തന്നെ മോദി സർക്കാരിനെ വിമർശിച്ചെത്തിയത് പ്രതിപക്ഷം ആയുധമാക്കാനാണ് സാധ്യത.

മോദി സർക്കാരിന്റെ വീഴ്ചയാണ് കോവിഡ് വ്യാപനത്തിന് വഴിയൊരുക്കിയതെന്നും, കോവിഡിന്റെ രണ്ടാം വരവിനെ കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ചയുണ്ടായി എന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇന്ത്യയിൽ നിർമ്മിച്ച കോവിഡ് വാക്‌സിൻ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തതിൽ സർക്കാരിന് വൻ വീഴ്ചയുണ്ടായതായാണ് പ്രധാന ആരോപണം.
കോവിഡ് വ്യാപനം തടയാൻ ഫലപ്രദമായി ഒരു നടപടിയും സ്വീകരിക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞിരുന്നില്ല.
സംസ്ഥാനങ്ങൾക്ക് കോവിഡ് വാക്‌സിൻ നൽകുന്നതിൽ നിന്നും പിന്നോക്കം പോയതും കേന്ദ്രസർക്കാരിന്റെ വീഴ്ചയായാണ് പ്രതിപക്ഷ കക്ഷികൾ ഉയർത്തിക്കാണിക്കുന്നത്. കോവിഡിൽ ഉണ്ടായ വീഴ്ച മോദി വിരുദ്ധ തരംഗമായി ആഞ്ഞടിക്കുമോ എന്ന ഭയമാണ് ആർ എസ് എസിന്റെ വിമർശനങ്ങൾക്ക് കാരണമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം.

വരാനിരിക്കുന്ന കേന്ദ്രമന്ത്രി സഭാ പുനസംഘടനയിൽ ആർ എസ് എസ് നിർദ്ദേശത്തോടെയായിരിക്കും മന്ത്രിമാരെ നിശ്ചയിക്കുക.
ഇതിനിടയിൽ കോവിഡ് ചികില്‌സയ്ക്ക് ഗോമൂത്രവും, ചാണകവും ഉപയോഗിക്കുന്ന വീഡിയോ ക്ലിപ്പിങുകൾ രാജ്യത്തെ ദേശീയതലത്തിൽ നാണം കെടുത്തിയിരിക്കയാണ്. ബി ജെ പി മന്ത്രിമാർ അടക്കം ചാണക ചികിൽസയെ പിന്തുണച്ചതും ബി ജെ പിക്ക് തിരിച്ചടിയാവും. ഗംഗാ നദിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതശരീരം ഒഴുകി നടക്കുന്നതും ദേശീയ മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തത്.  

LEAVE A REPLY

Please enter your comment!
Please enter your name here