ന്യുഡൽഹി: വാക്​സിൻ ബുക്കിങ്ങിന് സൗകര്യമൊരുക്കാനൊരുങ്ങി പേടിഎമ്മും മേക്ക്​മൈട്രിപ്പും. ഇരു കമ്പനികളും ഇതിനായി കേന്ദ്രസർക്കാറിനെ സമീപിച്ചുവെന്നാണ്​ റിപ്പോർട്ട്​. കോവിൻ പോർട്ടലിന്​ പുറമേ വാക്​സിൻ ബുക്കിങ്ങിനുള്ള സൗകര്യമായിരിക്കും ഇരു കമ്പനികളും ഒരുക്കുക. കോവിൻ പോർട്ടലിന്​ പുറമേ വാക്​സിൻ ബുക്കിങ്​ മറ്റ്​ കമ്പനികൾക്ക്​ നൽകുന്നത്​ കേന്ദ്രസർക്കാർ സജീവമായി പരിഗണിക്കുന്നുവെന്നാണ്​ റിപ്പോർട്ട്​.

നേരത്തെ കോവിൻ പോർട്ടലിനെ തേർഡ്​ പാർട്ടി ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കുമെന്ന്​ കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. കോവിൻ തലവൻ ആർ.എസ്​ ശർമ്മയാണ്​ ഇക്കാര്യം അറിയിച്ചത്​. ഇതിനായി ഏകദേശം 15ഓളം സ്ഥാപനങ്ങൾ കേന്ദ്രസർക്കാറിനെ സമീപിച്ചിട്ടുണ്ടെന്നാണ്​ റിപ്പോർട്ടുകൾ. പേയ്​ടിഎമ്മിനും മേക്ക്​മൈട്രിപ്പിനും പുറമേ ഇൻഫോസിസും ഇക്കാര്യത്തിൽ സർക്കാറിനെ സമീപിച്ചിട്ടുണ്ട്​.

ലക്ഷക്കണക്കിനാളുകൾ ഇപ്പോൾ മേക്ക്​മൈട്രിപ്പ്​ ഉപയോഗിക്കുന്നുണ്ട്​. വാക്​സിൻ ബുക്കിങ്​ എളുപ്പമാക്കാനുള്ള സൗകര്യം കൂടി ജനങ്ങൾക്ക്​ നൽകുകയാണ്​ ലക്ഷ്യമെന്ന്​ കമ്പനി സി.ഇ.ഒ രാജേഷ്​ മാഗോവ്​ പറഞ്ഞു. അതേസമയം, ഏതെല്ലാം ആപുകളെ വാക്​സിൻ ബുക്കിങ്ങി​െൻറ ഭാഗമാക്കണമെന്ന്​ കേന്ദ്രസർക്കാർ ഇതുവരെ തീരുമാനിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here