ന്യുഡല്‍ഹി: വായ്പ തട്ടിപ്പ് രാജ്യം വിട്ട വിവാദ വ്യവസായികളുടെ ആസ്തി എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തു. വിജയ് മല്യ, നിരവ് മോദി, മെഹുല്‍ ചേക്‌സി എന്നിവരുടെ 18,170.02 കോടിയുടെ ആസ്തിയാണ് കണ്ടുകെട്ടിയത്. ബാങ്കുകള്‍ക്കുണ്ടായ മൊത്തം നഷ്ടത്തില്‍ 80.45% വരുമിത്. പിടിച്ചെടുത്ത ആസ്തിയില്‍ 9,371.17 കോടിയുടേത് ബാങ്കുകള്‍ക്കും കേന്ദ്രസര്‍ക്കാരിനും കൈമാറി. കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്ന നിയമത്തിന്റെ പരിധിയിലാണ് നടപടി.

ബാങ്ക് തട്ടിപ്പ് നടത്തി രാജ്യം വിട്ട കിങ്്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമയായ വിജയ് മല്യ നിലവില്‍ ബ്രിട്ടണിലാണ്. മല്യയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇ.ഡിയും സി.ബി.ഐയും ഈ കേസ് അന്വേഷിക്കുന്നുണ്ട്.

മെഹുല്‍ ചോക്‌സിയും അനന്തരവന്‍ നിരവ് മോദിയും കൂടി വജ്ര വ്യാപാരിയും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന്് 13,500 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയ ശേഷമാണ് രാജ്യംവിട്ടത്. ലണ്ടനില്‍ പിടിയിലായ നിരവിനെ ഇന്ത്യയിലേക്ക് നാടുകടത്താനുള്ള ശ്രമം തുടരുകയാണ്. കരീബിയന്‍ രാജ്യമായ ആന്റിഗ്വയില്‍ അഭയം തേടിയ മെഹുല്‍ ചോക്‌സി, തന്നെ ഇന്ത്യയ്ക്ക് കൈമാറുമെന്ന സംശയത്തേ തുടര്‍ന്ന് ക്യുബയിലേക്ക് ഒളിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ ഡൊമിനിക്കയില്‍ പിടിയിലായിരുന്നു. മെഹുല്‍ ചോക്‌സിക്കു വേണ്ടിയുള്ള നിയമപോരാട്ടം ഡൊമിനിക്ക കോടതിയിലും നടക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here