ബെംഗളുരു: ലിംഗായത് നേതാവും മുൻ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുടെ വിശ്വസ്തനുമായ ബസവരാജ് ബൊമ്മെ കർണ്ണാടക മുഖ്യമന്ത്രിയാകം. ചൊവ്വാഴ്ച വൈകിട്ട് 7.30 നു ചേർന്ന ബിജെപി എംഎൽഎമാരുടെ യോഗത്തിലാണ് ബസവരാജിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കാൻ തീരുമാനിച്ചത്.

മുൻ മുഖ്യമന്ത്രി എസ്ആർ ബൊമ്മെയുടെ മകനാണ് ബസവരാജ്. ജനതാദളിൽ നിന്നും 2008ലാണ് ബിജെപിയിലേക്ക് ചേക്കേറിയത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30 നാണ് സത്യപ്രതിജ്ഞ. ലിംഗായത്ത് വിഭാഗത്തിന്റെ താൽപര്യം പരിഗണിച്ചാണ് ബസവരാജിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

യെഡിയൂരപ്പ സർക്കാരിൽ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു ബസവരാജ്. ഹൂബ്ലി മേഖലയിൽ നിന്നുള്ള ലിംഗായത്ത് നേതാവാണ് അദ്ദേഹം. പാർട്ടിയുടെ കേന്ദ്ര നിരീക്ഷകനും കേന്ദ്ര മന്ത്രിയുമായ കിഷൻ റെഡ്ഡി മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള യോഗത്തിൽ പങ്കെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here